ഇന്ത്യയിൽ 32% ജീവനക്കാരും അവരുടെ വരുമാനത്തിൽ കുറവ് വന്നതായി റിപ്പോർട്ട് ചെയ്തു- ലിങ്ക്ഡ്ഇൻ
ഇന്ത്യയിൽ 32% ജീവനക്കാരും അവരുടെ വരുമാനത്തിൽ കുറവ് വന്നതായി റിപ്പോർട്ട് ചെയ്തു- ലിങ്ക്ഡ്ഇൻ
ഇന്ത്യയിൽ 32% ജീവനക്കാരും അവരുടെ വരുമാനത്തിൽ കുറവ് വന്നതായി റിപ്പോർട്ട് ചെയ്തു- ലിങ്ക്ഡ്ഇൻ
തൊഴിൽ ദാതാക്കളായ വ്യവസായങ്ങൾക്കും ഉദ്യോഗാർത്ഥികൾക്കും വേണ്ടിയുള്ള സോഷ്യൽ മീഡിയ നെറ്റ് വർക്കിങ് സ്ഥാപനമായ ലിങ്ക്ഡ്ഇൻ അവരുടെ ഒരു പഠനത്തിൽ ( workforce confidence index) കണ്ടെത്തിയത് കോവിഡ് മൂലം 32% ജീവനക്കാരും അവരുടെ വരുമാനത്തിൽ കുറവ് വന്നതായി റിപ്പോർട്ട് ചെയ്തു എന്നാണ്.
45% പേർ അവരുടെ ചെലവുകൾ വെട്ടികുറയ്ക്കുകയും ചെയ്തു.
39% ഉയർന്ന ഉദ്യോഗസ്ഥരുടെയും വരുമാനത്തിൽ ഇടിവ് വന്നു.
സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണൽസിന്റെ സ്ഥിതിയാണ് ഏറ്റവും മോശമായത്.
62% പേർ അവരുടെ വരുമാനവും ബിസിനസും ഇടിഞ്ഞു എന്ന് റിപ്പോർട്ട് ചെയ്തു.
ഐടി,നിർമ്മാണം,മാധ്യമം(മീഡിയ) രംഗങ്ങളിലാണ് ജോലിസ്ഥിരതയിലുള്ള വിശ്വാസം ഏറ്റവും കൂടുതൽ നഷ്ടമായത്.
ഉല്പാദന മേഖലയിൽ നാലിൽ ഒന്നും,
ഐടി മേഖലയിൽ അഞ്ചിൽ ഒന്നും,മാധ്യമ മേഖലയിൽ അഞ്ചിൽ രണ്ടുപേരും അതാത് രംഗങ്ങളുടെ സമീപ ഭാവി ഇരുളടഞ്ഞതായിരിക്കുമെന്നും ജോലിസ്ഥിരത നഷ്ടമാകാൻ സാധ്യതയുണ്ടെന്നും കരുതുന്നു.
ആരോഗ്യം,വിദ്യാഭ്യാസം, മനുഷ്യ വിഭവ ശേഷി തുടങ്ങിയ മേഖലകൾ പുരോഗതി കൈവരിക്കുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്.
സമീപ ഭാവിയിൽ തൊഴിലവസരങ്ങൾ വളരെയധികം കുറയുമെന്നും ലിങ്ക്ഡ്ഇൻ പഠനം പറയുന്നു.