എം.സുകുമാരൻ പുരസ്കാരം കെ.എൻ.ആറിന്
എം.സുകുമാരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള പുരസ്കാരം മുതിർന്ന ട്രേഡ് യൂണിയൻ നേതാവും,
എം.സുകുമാരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച പൊതുപ്രവർത്തകനുള്ള പുരസ്കാരം മുതിർന്ന ട്രേഡ് യൂണിയൻ നേതാവും,
സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി,പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ച കെ.എൻ രവീന്ദ്രനാഥിന് മുഖ്യമന്ത്രി ഇന്നലെ സമ്മാനിച്ചു.
സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിലായിരുന്നു പുരസ്കാര ദാന ചടങ്ങ്.
1970ൽ സി.ഐ.ടി.യു രൂപവത്കരിച്ചപ്പോൾ എറണാകുളം ജില്ലാ സെക്രട്ടിറിയായിരുന്ന കെ.എൻ.ആർ നിലവിൽ സിഐടിയു സംസ്ഥാന ഭാരവാഹികളിൽ പ്രത്യേക ക്ഷണിതാവാണ്.
അദ്ദേഹം ഇന്നലെ പുരസ്കാരമായി ലഭിച്ച 50000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.