ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള സ്വകാര്യബില്ലിന് രാജ്യസഭയിൽ അവതരണാനുമതി നൽകരുത്

ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള സ്വകാര്യബില്ലിന് രാജ്യസഭയിൽ അവതരണാനുമതി നൽകരുത്

ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള സ്വകാര്യബില്ലിന് രാജ്യസഭയിൽ അവതരണാനുമതി നൽകരുത് എന്നാവശ്യപ്പെട്ട് സിപിഐഎം കക്ഷി നേതാവും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സ. എളമരം കരീം എംപി രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന് കത്ത് നൽകി. ചട്ടം 67 പ്രകാരമുള്ള നോട്ടീസാണ് നൽകിയത്. ബിജെപി അംഗം…

ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള സ്വകാര്യബില്ലിന് രാജ്യസഭയിൽ അവതരണാനുമതി നൽകരുത് എന്നാവശ്യപ്പെട്ട് സിപിഐഎം കക്ഷി നേതാവും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സ. എളമരം കരീം എംപി രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന് കത്ത് നൽകി. ചട്ടം 67 പ്രകാരമുള്ള നോട്ടീസാണ് നൽകിയത്. ബിജെപി അംഗം ഡോക്ടർ കിറോഡി ലാൽ മീണയാണ് ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള കമ്മിറ്റിക്കായി നിയമനിർമാണം നടത്താൻ സ്വകാര്യ ബില്ല് അവതരിപ്പിക്കുന്നത്. ഇന്നത്തെ രാജ്യസഭാ ബിസിനസ്സിൽ ഒന്നാമതായി ഏക സിവിൽ കോഡ് ബില്ലിന്റെ അവതരണം രേഖപ്പെടുത്തിയിട്ടുണ്ട്. മുൻപ് മൂന്നു തവണ ഇതേ ബില്ല് പരിഗണിച്ചപ്പോഴും സിപിഐഎം എംപിമാർ നോട്ടീസ് നൽകിയതിനെത്തുടർന്ന് കിറോഡി ലാൽ മീണ അവതരണത്തിൽ നിന്ന് പിന്മാറിയിരുന്നു.