ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

ഓർഡനൻസ് ഫാക്ടറികൾ കോർപറേറ്റുവൽക്കരിക്കുവാനുള്ള തീരുമാനം വിനാശകരം

ഓർഡനൻസ് ഫാക്ടറികൾ കോർപറേറ്റുവൽക്കരിക്കുവാനുള്ള തീരുമാനം വിനാശകരം

ഓർഡനൻസ് ഫാക്ടറികൾ കോർപറേറ്റുവൽക്കരിക്കുവാനുള്ള കേന്ദ്രസർക്കാർ തീരുമാനം വിനാശകരം : സിഐടിയു

ഓർഡനൻസ് ഫാക്ടറികൾ കോർപറേറ്റുവൽക്കരിക്കുവാനുള്ള കേന്ദ്രസർക്കാർ തീരുമാനം വിനാശകരം : സിഐടിയു

ഓർഡനൻസ് ഫാക്ടറികൾ കോർപറേറ്റുവൽക്കരിക്കുവാനുള്ള നരേന്ദ്ര മോഡി സർക്കാരിന്റെ വിനാശകരമായ തീരുമാനത്തെ സിഐടിയു ശക്തിയായി അപലപിക്കുന്നു.

രാജ്യത്തിന്റെ പ്രതിരോധസന്നാഹത്തിന് ഏറ്റവും കാര്യക്ഷമമായ സംഭാവന നൽകുന്ന സ്ഥാപനമാണ് ഓർഡിനൻസ് ഫാക്ടറി ബോർഡ്. " സ്വാശ്രയ ഭാരതത്തിന്റെ " ഏറ്റവും വിജയകരമായ മാതൃകയാണിത്. കോർപറേറ്റുവൽക്കരണം വഴി സ്വകാര്യവൽക്കരണവും വിദേശപങ്കാളിത്തവുമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

കേന്ദ്ര സർക്കാരിന്റെ ഈ വിനാശകരമായ തീരുമാനത്തെ രാജ്യത്തെ മുഴുവൻ തൊഴിലാളി യൂണിയനുകളും ഫെഡറേഷനുകളും ഒറ്റക്കെട്ടായി എതിർക്കുന്നുണ്ട്.

ഓർഡനനസ് ഫാക്ടറികൾ കോർപറേറ്റുവൽക്കരിക്കുവാനുള്ള നീക്കങ്ങൾക്ക് എതിരെ രംഗത്തുവന്ന ജീവനക്കാരുടെ ഫെഡറേഷനുകളെ സിഐടിയു അഭിനന്ദിക്കുന്നു. രാജ്യ താൽപ്പര്യം മുൻനിർത്തി ജൂൺ 19 ആഹ്വാനം ചെയ്ത പ്രതിഷേധം ഉൾപ്പെടെ ജീവനക്കാർ നടത്തുന്ന എല്ലാ ശക്തമായ ചെറുത്തു നിൽപ്പുകൾക്കും പൂർണ പിന്തുണ നൽകുമെന്ന് സിഐടിയു ജനറൽ സെക്രട്ടറി സ. തപൻസെൻ പ്രസ്താവനയിൽ പറഞ്ഞു.