കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അംഗൻവാടി തൊഴിലാളിയുടെ വീട് സിഐടിയു നേതാക്കൾ സന്ദർശിച്ചു
ഉത്തർപ്രദേശിൽ ബദായൂന്‍ ജില്ലയിൽ ക്ഷേത്രത്തിൽ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അംഗൻവാടി തൊഴിലാളിയുടെ വീട് സിഐടിയു ദേശീയ സെക്രട്ടറിമാരായ സ. എആർ സിന്ധു, സ. ഉഷാറാണി എന്നിവർ സന്ദർശിച്ചു.
ഉത്തർപ്രദേശിൽ ബദായൂന്‍ ജില്ലയിൽ ക്ഷേത്രത്തിൽ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അംഗൻവാടി തൊഴിലാളിയുടെ വീട് സിഐടിയു ദേശീയ സെക്രട്ടറിമാരായ സ. എആർ സിന്ധു, സ. ഉഷാറാണി എന്നിവർ സന്ദർശിച്ചു.
ജനുവരി ആറിനാണ് നിര്‍ഭയ കേസിന് സമാനമായ ബലാത്സംഗ കൊലപാതകം ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തത്. യുപി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്യോഷണം ആരംഭിച്ചെങ്കിലും കൊല്ലപ്പെട്ട സ്ത്രീയെ കാണാനില്ലെന്ന പരാതി നൽകിയിട്ടും പോലീസ് അന്യോഷണം നടത്തിയില്ലെന്നും, നീതി ലഭിക്കണമെന്നും കൊല്ലപ്പെട്ട തൊഴിലാളിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. ബദായൂന്‍ സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. വൈകീട്ട് പുറത്തിറങ്ങിയതാണ് പ്രശ്‌നം; അല്ലെങ്കില്‍ പീഡിപ്പിച്ച് കൊല്ലില്ലായിരുന്നു എന്നാണ് ദേശീയ വനിതാ കമ്മീഷന്‍ അംഗം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.
സിഐടിയു നേതാക്കളെ കൂടാതെ ഓൾ ഇന്ത്യാ ഫെഡറേഷൻ ഓഫ് അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്‌സിന്റെ ദേശീയ - സംസ്ഥാന നേതാക്കളും സംഘത്തിലുണ്ടായിരുന്നു.