ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു സഖാക്കൾക്ക് അഭിവാദ്യങ്ങൾ

കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു സഖാക്കൾക്ക് അഭിവാദ്യങ്ങൾ

സ്വന്തം ജീവൻ പണയം വച്ച് എട്ടോളം കുടുംബങ്ങളെ വലിയൊരു ദുരന്തത്തിൽ നിന്നും രക്ഷിച്ച പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ.

സ്വന്തം ജീവൻ പണയം വച്ച് എട്ടോളം കുടുംബങ്ങളെ വലിയൊരു ദുരന്തത്തിൽ നിന്നും രക്ഷിച്ച പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ.

ശക്തിയായ മഴയെയും വെള്ളം കയറി പുഴയായി മാറിയ റോഡുകളെയും നീന്തിക്കയറിയാണ് കെഎസ്ഇബി കായംകുളം ഈസ്റ് സെക്ഷനിലെ ജീവനക്കാരായ ജയനും അനിൽകുമാറും എട്ടോളം വരുന്ന കുടുംബങ്ങളെ വലിയൊരു ദുരന്തത്തിൽ നിന്നും രക്ഷിച്ചത്.കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ പമ്പ നദിയുടെ ഒഴുക്ക് ശക്തി പ്രാപിക്കുകയും നദിയുടെ കൈത്തോടുകളിൽ വെള്ളം കയറുന്ന സ്ഥിതിയുമുണ്ടായി.കൈത്തോടുകളുടെ ചുറ്റുമുള്ള റോഡുകളിലും ഒപ്പം എട്ടോളം കുടുംബങ്ങൾ താമസിക്കുന്ന വീടുകളിലും ജനൽ പൊക്കത്തിൽ ഇതുമൂലം ശക്തിയായി വെള്ളം കയറി. ഈ വീടുകളിൽ വൈദുതി ബന്ധമുള്ളതിനാൽ ഇലക്ട്രിക് പോസ്റ്റുകളിൽ കയറി അവ വിച്‌ഛേദിക്കുവാനാണ് ഇലക്ട്രിസിറ്റി ജീവനക്കാരായ ജയനും അനിൽകുമാറും വെളിച്ചം പരക്കും മുന്നേ പുഴയായ് മാറിയ റോഡുകൾ നീന്തിക്കയറിയത്.ശക്തിയായ മഴയും കുത്തി ഒഴുകുന്ന വെള്ളവും കാരണം സെക്ഷൻ ഓഫീസിൽ വന്ന ഉത്തരവ് പ്രകാരം രാത്രിയിൽ എത്തിയ ജീവനക്കാർ ആൾപൊക്കത്തിൽ വളർന്ന കാടും, കനത്ത മഴയും കാരണം ഉദ്യമത്തിൽ നിന്നും പിന്മാറിയെങ്കിലും പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ജയനും അനിൽകുമാറും അതിരാവിലെ സ്വന്തം ജീവനുകൾ മറന്നുകൊണ്ട് വൈദ്യുതി വിച്‌ഛേദിക്കുവാൻ തയ്യാറാവുകയായിരിക്കുന്നു.

ദുരന്ത കാലത്ത് പ്രതികൂല കാലാവസ്ഥയെ മറികടന്നുകൊണ്ട് ജനങ്ങളുടെ ജീവന് രക്ഷ നൽകി തൊഴിലാളി വർഗ്ഗത്തിന്റെ യശസ്സ് വാനോളമുയർത്തിയ ജയനും അനിൽകുമാറും കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയുവിന്റെ സജീവ പ്രവർത്തകരാണ്.