ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

കോവിഡ്‌ ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്നും പ്രതിഷേധത്തിൽ പങ്കെടുത്ത് യുവാവ്

കോവിഡ്‌ ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്നും പ്രതിഷേധത്തിൽ പങ്കെടുത്ത് യുവാവ്

കോവിഡിനെ മറയാക്കി രാജ്യത്തെ സുപ്രധാന പൊതുമേഖലകളെയെല്ലാം സ്വകാര്യവത്കരിക്കുന്ന കേന്ദ്ര ഗവണ്മെന്റിനെതിരെ ദേശീയ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധത്തിൽ കോവിഡ്‌ ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്നാണ് മഞ്ചേരിയിൽ അങ്ങാടിപ്പുറത്തുള്ള സ.ദിലീപ് പങ്കെടുത്തത്.

പ്രദേശത്തെ ബാങ്കിൽനിന്നും കഴിഞ്ഞ ദിവസം കോവിഡ്‌ രോഗിയുമായി ഉണ്ടായ സമ്പർക്കം വഴി കോവിഡ്‌ പോസിറ്റിവായ സ. ദിലീപ് ഇപ്പോൾ മഞ്ചേരിയിലെ കോവിഡ്‌ ട്രീറ്റ്മെന്റ് സെന്ററിലാണുള്ളത്.സിഐടിയുവിന്റെ അങ്ങാടിപ്പുറം പഞ്ചായത്ത് കൺവീനറും മോട്ടോർ തൊഴിലാളി യൂണിയന്റെ ജില്ലാ ജോ.സെക്രട്ടറിയുമായ സ.ദിലീപ് സിഐടിയുവിന്റെ സമര - പ്രതിഷേധ പരിപാടികൾക്ക് നേതൃസ്ഥാനം വഹിക്കുകയും സജീവമായി പങ്കെടുക്കുകയും ചെയ്യുന്ന ആളാണ്.ഇപ്പോൾ കോവിഡ്‌ ബാധിതനാണെങ്കിലും മറ്റെല്ലാ പ്രക്ഷോഭ പരിപാടികളിലേതു പോലെ കേന്ദ്ര സർക്കാരിന്റെ തൊഴിലാളി - ജനവിരുദ്ധ നിലപാടിനെതിരെയുള്ള ഇന്നു നടന്ന തൊഴിലാളി വർഗ്ഗത്തിന്റെ ഒറ്റക്കെട്ടായുള്ള പ്രതിഷേധത്തിൽ കോവിഡ്‌ ട്രീറ്റ്മെന്റ് സെന്ററിൽ വച്ച് സ.ദിലീപ് പങ്കാളിയായി.

സ്വന്തം ആരോഗ്യ പ്രശ്നങ്ങൾക്കിടയിലും രാജ്യത്തെ തൊഴിലാളികളും പൊതുജനങ്ങളും നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടുകയും വിരൽ ചൂണ്ടുകയും ചെയ്യുന്ന ഇത്തരം പ്രവർത്തകർ നമുക്ക് മാതൃകയാണ്.സഖാവ് ദിലീപിന്റെ ഇപ്പോഴത്തെ ആരോഗ്യ പശ്ചാത്തലത്തിൽ നിന്നും മാറ്റമുണ്ടായി പൂർണ്ണ ആരോഗ്യവാനായി തൊഴിലാളി വർഗ്ഗം നേരിടുന്ന പുതിയ കാലത്തെ വെല്ലുവിളികളിൽ ഇടപെടാൻ എത്രയും വേഗം തിരികെ വരാനാവട്ടെ എന്ന് ആശംസിക്കുന്നു.