ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

കർഷകബില്ലിനെതിരെ പ്രതിഷേധിച്ച സിഐടിയു നേതാക്കളും പ്രവർത്തകരും അറസ്റ്റിൽ

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ പ്രതിഷേധിച്ച സിഐടിയു കർണ്ണാടക സംസ്ഥാന ജനറൽ സെക്രട്ടറി സ. മീനാക്ഷി സുന്ദരം, സംസ്ഥാന പ്രസിഡന്റ് സ. എസ് വരലക്ഷ്മി എന്നിവരെയടക്കം നൂറോളം സിഐടിയു - കിസാൻ സഭ പ്രവർത്തകരെ കർണ്ണാടക പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധതയ്‌ക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ സ. എസ് വരലക്ഷ്മിയെ റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.കേന്ദ്ര സർക്കാരും, കർഷക വിരുദ്ധ നിലപാടുകൾ കൈക്കൊള്ളുന്ന വിവിധ സംസ്ഥാന സർക്കാരുകളും പോലീസിനെ ഉപയോഗിച്ചും, അക്രമണങ്ങൾ നടത്തിയും പ്രതിഷേധങ്ങളെ നിശബ്ദമാക്കുവാനാണ് ശ്രമിക്കുന്നത്.