കർഷകരുടെയും തൊഴിലാളികളുടെയും ഐക്യ സമരം ഒരു വർഷം പൂർത്തിയാക്കി
ആക്രമണങ്ങളെയും ബാരിക്കേഡുകളെയും മുള്ളുവേലികളെയും മറികടന്നുകൊണ്ട് കർഷകരുടെയും തൊഴിലാളികളുടെയും ഐക്യ സമരം ഒരു വർഷം പൂർത്തിയാക്കി. ഓരോ ദിവസം പിന്നിടുമ്പോഴും കണ്ണീർ വാതകങ്ങളും ലാത്തിചാർജ്ജുകളുമടക്കം വിവിധങ്ങളുമായ അക്രമമുറകളാണ് കർഷകർക്ക് നേരിടേണ്ടി വന്നത്.

കഴിഞ്ഞ വർഷം നവംബർ 26ന് രാജ്യത്തെ കോടിക്കണക്കിനു വരുന്ന തൊഴിലാളികൾ പണിമുടക്കിയ ദിവസമാണ് ഐതിഹാസിക ചരിത്ര മുന്നേറ്റത്തിന് കർഷകർ ആരംഭം കുറിച്ചത്. സമരം ചെയ്യുന്ന കർഷകരോട് പ്രധാനമന്ത്രി മാപ്പ് പറഞ്ഞതും, മൂന്ന് കരിനിയമങ്ങളും പിൻവലിക്കുവാനുള്ള തീരുമാനം കൈക്കൊണ്ടതും ഐക്യ സമരത്തിന്റെ ശക്തി വിളിച്ചോതുന്ന സംഭവങ്ങളാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനൊപ്പം തുടക്കം മുതൽ ഉന്നയിച്ച മറ്റു ആവശ്യങ്ങൾ കൂടി അംഗീകരിക്കുന്നത് വരെ സമരം തുടരുവാനാണ് സംയുക്ത കർഷക മോർച്ചയുടെ തീരുമാനം.
ഇന്ന് ഡൽഹിയിലെ വിവിധ സമരകേന്ദ്രങ്ങളിൽ നടക്കുന്ന പരിപാടികളിൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കർഷകർ പങ്കെടുക്കുന്നുണ്ട്. സമര കേന്ദ്രങ്ങളിലെ പരിപാടികളിൽ പങ്കെടുക്കുവാൻ രണ്ടു ദിവസമായി ഡൽഹിലേക്ക് ട്രാക്ടറുകളുടെയും മറ്റു വാഹങ്ങളുടെയും ശക്സ്തമായ ഒഴുക്കാണ്. വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടർ റാലികൾ സംഘടിപ്പിക്കുന്നുണ്ട്.