ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

കർഷകരുടെ ദേശീയ പ്രക്ഷോഭത്തിന് സിഐടിയു ഐക്യദാർഢ്യം

കർഷകരുടെ ദേശീയ പ്രക്ഷോഭത്തിന് സിഐടിയു ഐക്യദാർഢ്യം

ബിജെപി സര്‍ക്കാരിന്റെ കർഷക ദ്രോഹ ബില്ലുകൾക്കെതിരെ കർഷകരുടെയും കാർഷിക തൊഴിലാളി സംഘടനകളുടെയും സംയുക്ത സംഘടനകൾ സെപ്റ്റംബർ 25ന്‌ സംഘടിപ്പിക്കുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്‌ സിഐടിയുവിന്റെ ഐക്യദാര്‍ഢ്യം

ബിജെപി സര്‍ക്കാരിന്റെ കർഷക ദ്രോഹ ബില്ലുകൾക്കെതിരെ കർഷകരുടെയും കാർഷിക തൊഴിലാളി സംഘടനകളുടെയും സംയുക്ത സംഘടനകൾ സെപ്റ്റംബർ 25ന്‌ സംഘടിപ്പിക്കുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്‌ സിഐടിയുവിന്റെ ഐക്യദാര്‍ഢ്യം

കാര്‍ഷിക സമ്പദ് വ്യവസ്ഥയെ പൂര്‍ണമായി മാറ്റി മറിക്കുന്ന മൂന്ന്‌ ബില്ലാണ്‌ കേന്ദ്ര സർക്കാർ കൊണ്ടുവന്നത്‌.കാര്‍ഷിക വിപണി വന്‍കിട ഭൂ ഉടമകളും കോര്‍പറേറ്റുകളും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടു കെട്ടിനും ബഹുരാഷ്ട്ര സംഘങ്ങള്‍ക്കും അനുകൂലമായി മാറും. കാര്‍ഷികമേഖലയില്‍ ന്യായവില, മിനിമം താങ്ങുവില തുടങ്ങിയവ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തത്തില്‍ സര്‍ക്കാര്‍ പിന്‍വലിയുന്നതിന്റെ ഭാഗമാണ്‌ നടപടി. ആഭ്യന്തര - വിദേശ വന്‍കിട കമ്പനികളായ അദാനി,വില്‍മാര്‍, റിലയന്‍സ്‌, വാള്‍മാര്‍ട്ട്‌, ബിര്‍ള,ഐടിസി തുടങ്ങിയവര്‍ക്ക്‌ ലാഭം കൊയ്യാൻ വഴിയൊരുക്കുകയാണ് ബിജെപി‌ സര്‍ക്കാര്‍.

കോവിഡിന്റെ മറവിൽ ഇന്ത്യൻ കാർഷിക മേഖലയെ തകർക്കുന്ന കാർഷിക ബില്ലിനെതിരെ 2020 സെപ്റ്റംബർ 25 ന് രാജ്യവ്യാപകമായി കർഷകത്തൊഴിലാളികൾ സംഘടിപ്പിക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന് സിഐടിയു ഐക്യദാര്‍ഢ്യവും പരിപൂർണ്ണ പിന്തുണയും പ്രഖ്യാപിക്കുന്നു.കാര്‍ഷിക മേഖലയെ സംരക്ഷിക്കാനുള്ള കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും പ്രതിഷേധത്തില്‍ തൊഴിലാളികളാകെ അണിനിരക്കണം.

തപന്‍ സെന്‍

സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി