കർഷകരുടെ ഭാരത് ബന്ദിന് തൊഴിലാളികളുടെ ഐക്യദാർഢ്യം
ട്രേഡ് യൂണിയൻ സംയുക്ത സമിതി പുറപ്പെടുവിക്കുന്ന പ്രസ്താവന - കർഷക സമരത്തോട് ഐക്യദാർഢ്യം
ട്രേഡ് യൂണിയൻ സംയുക്ത സമിതി പുറപ്പെടുവിക്കുന്ന പ്രസ്താവന - കർഷക സമരത്തോട് ഐക്യദാർഢ്യം
കർഷക സമരസമിതി ആഹ്വാനം നൽകിയ ഡിസംബർ 8 ൻ്റെ ഭാരത ബന്ദിന് സംസ്ഥാനത്തെ വോട്ടെടുപ്പ് നടക്കുന്ന ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിക്കാൻ ട്രേഡ് യൂണിയൻ സംയുക്ത സമിതി തീരുമാനിച്ചു. ഒരോ പ്രദേശത്തും അനുയോജ്യമായ രീതിയിലുള്ള പരിപാടികൾ സംഘടിപ്പിക്കും.
ഡൽഹി കേന്ദ്രീകരിച്ച് കർഷകർ നടത്തുന്ന ജീവന്മരണ സമരത്തിന് സംസ്ഥാനത്തെ മുഴുവൻ തൊഴിലാളികളുടെയും പിന്തുണയുണ്ട്. കാർഷിക മേഖലയെ തകർക്കുന്ന മൂന്നു നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളാണ് സമരസമിതി ഉയർത്തിയിരിക്കുന്നത്.
കർഷകരുടെ സമരം അടിച്ചമർത്തുന്ന കേന്ദ്ര സർക്കാരിൻ്റെ നിലപാടിൽ ട്രേഡ് യൂണിയൻ സംയുക്തസമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.