ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

ഡിവൈഎഫ്ഐ പ്രവർത്തകരെ അരുംകൊല ചെയ്ത കോൺഗ്രസിന്റെ അതിനിഷ്ഠൂര അക്രമത്തിൽ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു

ഡിവൈഎഫ്ഐ പ്രവർത്തകരെ അരുംകൊല ചെയ്ത കോൺഗ്രസിന്റെ അതിനിഷ്ഠൂര അക്രമത്തിൽ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു

സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

ഡിവൈഎഫ്ഐ പ്രവർത്തകരായ സഖാക്കൾ മിഥിൽ രാജിനെയും, ഹഖ് മുഹമ്മദിനെയും, - അറുകൊല ചെയ്ത കോൺഗ്രസിൻ്റെ അതിനിഷ്ഠൂര അക്രമത്തിൽ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു.

നടുറോഡിൽ വെച്ചാണ്, ഈ കാട്ടാളത്തം നടന്നത്. ആസൂത്രിതമായി നടന്ന നരഹത്യയാണിത്.

കമ്യൂണിസ്റ്റ് പ്രവർത്തകരെയും, സിഐടിയു - ഡിവൈഎഫ്ഐ - എസ്എഫ്ഐ പ്രവർത്തകരെയും അറുകൊല ചെയ്ത പാരമ്പര്യമാണ് കോൺഗ്രസ്സിനുള്ളത്. പ്രസംഗത്തിൽ ഗാന്ധിസവും പ്രവൃത്തിയിൽ ഫാസിസവുമാണ് കോൺഗ്രസ്സിൻ്റെ മുഖമുദ്ര.1971 മുതൽ 1977 വരെ, പടിഞ്ഞാറൻ ബംഗാളിൽ കോൺഗ്രസ്സ് നേതൃത്വത്തിൽ നടന്ന അർദ്ധ ഫാസിസ്റ്റ് ഭീകരവാഴ്ചയിൽ ആയിരത്തി ഒരുനൂറിലേറെ സിപിഐഎം പ്രവർത്തകരും അനുഭാവികളുമാണ് അറുകൊല ചെയ്യപ്പെട്ടത്.ജനാധിപത്യം കശാപ്പ് ചെയ്യാൻ ഒരു മടിയുമില്ലാത്തവരാണ് കോൺഗ്രസ്സ്. അവരുടെ മൃഗീയതയുടെ ഇരകളാണ് വെഞ്ഞാറമൂടിൽ കൊല ചെയ്യപ്പെട്ട സഖാക്കൾ.

വെഞ്ഞാറംമൂട് ഇരട്ട കൊലപാതകത്തിൽ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തുന്നു. സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ എല്ലാ തൊഴിലാളികളോടും അഭ്യത്ഥിക്കുന്നു.

എളമരം കരീം

ജനറൽ സെക്രട്ടറി