തൊഴിലാളികള്‍ ഒറ്റക്കെട്ടായി കര്‍ഷക സമരത്തോട് അനുഭാവം രേഖപ്പെടുത്തുന്ന പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് സംയുക്ത സമിതി അഭ്യര്‍ത്ഥിക്കുന്നു
സംസ്ഥാന ട്രേഡ് യൂണിയന് സംയുക്ത സമിതി പുറപ്പെടുവിക്കുന്ന പ്രസ്താവന
സംസ്ഥാന ട്രേഡ് യൂണിയന് സംയുക്ത സമിതി പുറപ്പെടുവിക്കുന്ന പ്രസ്താവന
കര്‍ഷക സമരത്തിന് ഐകൃദാര്‍ഡ്യം
കര്‍ഷകരെ തകര്‍ക്കുന്ന നിയമങ്ങള്‍ പിന്‍വലിക്കണമെന്നും, വൈദ്യുതി സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്തുന്ന പ്രക്ഷോഭത്തെ സംസ്ഥാന ട്രേഡ് യൂണിയന് സംയുക്ത സമിതി അഭിവാദ്യം ചെയ്യുന്നു. ഇന്ത്യന്‍ കാര്‍ഷിക മേഖല കുത്തകകള്‍ക്ക് തീറെഴുതുന്നതാണ് പാര്‍ലമെന്റ് പാസാക്കിയ മൂന്ന് നിയമങ്ങള്‍. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് തറവിലയും, ഉല്‍പ്പന്നങ്ങളുടെ സംഭരണവും ഇല്ലാതാവും. ഇത് കര്‍ഷകരെ ദുരിതത്തിലാക്കും.
ഈ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പഞ്ചാബ്, ഹരിയാന, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ സമര രംഗത്ത് വന്നത്. ലക്ഷക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തിയില്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിനെ അവഗണിച്ച് തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരത്തില്‍ നിന്നും പിന്തിരിയില്ലെന്ന നിശ്ചയദാര്‍ഡ്യത്തിലാണ് കര്‍ഷകര്‍. കര്‍ഷകരുടെ ഈ സമരത്തിന് ട്രേഡ് യൂണിയന് സംയുക്ത സമിതി പിന്തുണ നല്‍കുന്നുണ്ട്. തൊഴിലാളികള്‍ അനുഭാവ സമരം നടത്തുന്നുണ്ട്. കേരളത്തിലും തൊഴിലാളികള്‍ ഒറ്റക്കെട്ടായി കര്‍ഷക സമരത്തോട് അനുഭാവം രേഖപ്പെടുത്തുന്ന പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കണമെന്ന് സംയുക്ത സമിതി അഭ്യര്‍ത്ഥിക്കുന്നു.
എളമരം കരീം (സിഐടിയു) , ആര് ചന്ദ്രശേഖരന്(ഐഎന്‍ടിയുസി) ,കെപി രാജേന്ദ്രൻ(എഐടിയുസി), തോമസ് ജോസഫ്(യുടിയുസി) ,സോണിയ ജോര്‍ജ്ജ്(സേവ), മനയത്ത് ചന്ദ്രൻ(എച്ച്എംഎസ്) ,അഹമ്മദ്കുട്ടി ഉണ്ണികുളം(എസ്ടിയു) ,അഡ്വ. ടിബി മിനി (ടിയുസിസി) ,വികെ സദാനന്ദന് (എഐയുടിയുസി) ,ബിജു ആന്റണി(ജെഎല്‍യു), മനോജ് പെരുമ്പിള്ളി (ജെടിയു) ,കവടിയാര്‍ ധര്മ്മന് (കെടിയുസി),
കളത്തില്‍ വിജയന് (ടിയുസിഐ), വി.വി. രാജ്രേന്ദന്‍ (എഐസിടിയു), കെ.ചന്ദ്രശേഖരന് (എൻഎല്‍സി ), ഉണ്ണികൃഷ്ണന് (ഐഎന്‍എല്‍സി) , ജോസ് പുത്തന്‍ കാല(കെടിയുസി(എം), എഴുകോണ്‍ സത്യന്(കെടിയുസി(ജെ) ,മോഹന്‍ലാല്‍(എന്‍ടിയുഐ), രാധാകൃഷ്ണന് (എച്ച്എംകെപി)