തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകിയാൽ നഷ്ടപരിഹാരം
തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകിയാൽ നഷ്ടപരിഹാരം നൽകാൻ ചട്ടം രൂപീകരിക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി സ. എംബി രാജേഷ് പറഞ്ഞു.
തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകിയാൽ നഷ്ടപരിഹാരം നൽകാൻ ചട്ടം രൂപീകരിക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി സ. എംബി രാജേഷ് പറഞ്ഞു.
ജോലി പൂർത്തിയായി 15 ദിവസത്തിനുള്ളിൽ വേതനം നൽകണം. വൈകിയാൽ പതിനാറാം ദിവസംമുതൽ ലഭിക്കാനുള്ള വേതനത്തിന്റെ 0.05 ശതമാനംവീതം ദിനംപ്രതി തൊഴിലാളിക്ക് നൽകണം. അതിനുശേഷം 15 ദിവസംകൂടി കഴിഞ്ഞാൽ സമാന രീതിയിൽ നഷ്ടപരിഹാരത്തിന്റെ 0.05 ശതമാനംകൂടി ദിനംപ്രതി തൊഴിലാളിക്ക് ലഭിക്കും. സംസ്ഥാന തൊഴിലുറപ്പ് ഫണ്ടിൽനിന്നാണ് നഷ്ടപരിഹാരത്തുക അനുവദിക്കുന്നത്. വേതനം വൈകാൻ കാരണക്കാരായ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽനിന്ന് നഷ്ടപരിഹാരത്തുക ഈടാക്കും.
തൊഴിലാളികൾക്ക് സമയബന്ധിതമായും കൃത്യതയോടെയും വേതനം ഉറപ്പാക്കാനുള്ള സർക്കാർ ഇടപെടലുകളുടെ ഭാഗമാണ് തീരുമാനം. ഏറ്റവും കൃത്യമായി വേതനം ഉറപ്പാക്കുന്ന കാര്യത്തിൽ രാജ്യത്ത് മുമ്പന്തിയിലാണ് കേരളമെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.