തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കുന്ന ബിജെപി സർക്കാരുകളുടെ നയതിനെതിരെ എളമരം കരീം എം പി പ്രധാനമന്ത്രിക്ക് കത്തയച്ചു
തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കുന്ന ബിജെപി സർക്കാരുകളുടെ നയതിനെതിരെ എളമരം കരീം എം പി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ത്രിപുര സർക്കാരുകൾ ലോക്ഡൗണിന്റെ മറപറ്റി തൊഴിലാളി വിരുദ്ധ നിയമങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നതിനെതിരെ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടാണ് കത്ത്. കോവിഡ്…
തൊഴിൽ നിയമങ്ങൾ ഇല്ലാതാക്കുന്ന ബിജെപി സർക്കാരുകളുടെ നയതിനെതിരെ എളമരം കരീം എം പി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ത്രിപുര സർക്കാരുകൾ ലോക്ഡൗണിന്റെ മറപറ്റി തൊഴിലാളി വിരുദ്ധ നിയമങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നതിനെതിരെ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടാണ് കത്ത്. കോവിഡ് വ്യാപനവും ലോക്ഡൗണും മൂലമുണ്ടായ നഷ്ടം നികത്താൻ തൊഴിൽ നിയമങ്ങളെല്ലാം മറികടന്നുകൊണ്ട് തൊഴിലാളികളുടെ ജോലി സമയം 12 മണിക്കൂറായി വർധിപ്പിക്കാനും തൊഴിലാളികൾ ഇന്നനുഭവിക്കുന്ന എല്ലാ അവകാശങ്ങളും സംരക്ഷണങ്ങളും ഇല്ലാതാക്കാനുമുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ത്രിപുര തുടങ്ങി ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട ആലോചനകൾ നടത്തുന്നത്. മൂന്ന് വർഷത്തോളം നിലവിലുള്ള മുഴുവൻ തൊഴിൽ നിയമങ്ങളും ഇലാതാക്കാൻ ഓർഡിനൻസ് പുറപ്പെടുവിക്കാൻ ആലോചിക്കുന്ന ഈ സർക്കാരുകളുടെ മനുഷ്യത്വ രഹിതമായ നിലപാട് പ്രതിഷേധാർഹമാണ്. വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നും ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നതിൽ നിന്നും സംസ്ഥാന സർക്കാരുകളെ പിന്തിരിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.