ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

പുതുതലമുറ തൊഴിലാളികൾ ഭാവിയുടെ വാഗ്ദാനം; സ. എളമരം കരീം എംപി

പുതുതലമുറ തൊഴിലാളികൾ ഭാവിയുടെ വാഗ്ദാനം; സ. എളമരം കരീം എംപി

പുതുതലമുറ തൊഴിലാളികൾ ഭാവിയുടെ വാഗ്ദാനം; സ. എളമരം കരീം എംപി

പുതുതലമുറ തൊഴിലാളികൾ ഭാവിയുടെ വാഗ്ദാനം; സ. എളമരം കരീം എംപി

പുതുതായി ഉയർന്നു വരുന്ന ന്യൂ ജനറേഷൻ എന്ന് വിശേഷിപ്പിക്കുന്ന ഉത്പാദന, സേവന രംഗങ്ങളിലെ തൊഴിലാളികളുടെ സംഘടിത പ്രസ്ഥാനങ്ങൾ ഭാവിയുടെ വാഗ്ദാനമാണെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ. എളമരം കരീം എംപി പറഞ്ഞു. ന്യൂ ജനറേഷൻ ബാങ്ക്സ് & ഇൻഷുറൻസ് സ്റ്റാഫ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം ഉദ്ഘാടന. ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ബിജെപി ഗവൺമെന്റ് സ്വീകരിച്ചു വരുന്ന നയങ്ങൾ പൊതുമേഖലയെ തകർക്കുന്നതിനൊപ്പം എല്ലാ രംഗത്തും കൂലിത്തൊഴിലാളികളെ സൃഷ്ടിക്കുകയും, ദീർഘകാലത്തെ പോരാട്ടത്തിലൂടെ തൊഴിലാളികൾ അംഗീകരിപ്പിച്ച വേതന ഘടനയാകെ പൊളിച്ചടുക്കി അടിമക്കൂലി സമ്പ്രദായം ഏർപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ തിരുവനന്തപുരം നടന്ന സമ്മേളനം സമ്മേളനം സ. എ സിയാവുദ്ദീനെ പ്രസിഡന്റായും, സ. സുമേഷ് പത്മനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. സ. ശ്യാം പത്മനാഭനാണ് ട്രഷറർ.