പൊതുപണിമുടക്കിന്റെ ആദ്യ ദിനം
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ - തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയൻ സംയുക്ത സമിതി ആഹ്വാനം ചെയ്ത ദ്വിദിന രാജ്യവ്യാപക പൊതുപണിമുടക്കിന്റെ ആദ്യ ദിനം പൂർണ വിജയമാക്കിയവർക്ക് അഭിവാദ്യങ്ങൾ.
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ - തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയൻ സംയുക്ത സമിതി ആഹ്വാനം ചെയ്ത ദ്വിദിന രാജ്യവ്യാപക പൊതുപണിമുടക്കിന്റെ ആദ്യ ദിനം പൂർണ വിജയമാക്കിയവർക്ക് അഭിവാദ്യങ്ങൾ.
ഇന്നും നാളെയുമായാണ് ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഐക്യ ട്രേഡ് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം ചെയ്തത്. സംസ്ഥാനത്ത് ആയിരത്തിലധികം സമര കേന്ദ്രങ്ങളാണ് ട്രേഡ് യൂണിയനുകൾ ആരംഭിച്ചത്. രാവിലെ 8 മണി മുതൽ തന്നെ സമര കേന്ദ്രങ്ങളെല്ലാം ജനനിബിഢമായിരുന്നു. ഓരോ കേന്ദ്രങ്ങളിലും ആയിരകണക്കിന് തൊഴിലാളികളാണ് മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് എത്തിച്ചേർന്നത്.