ബിഇഎംഎൽ വിൽക്കാൻ കേന്ദ്ര സർക്കാർ താൽപ്പര്യപത്രം ക്ഷണിച്ചു
56,000 കോടി ആസ്തിയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎൽ) 720 കോടിക്ക് വിൽക്കാൻ കേന്ദ്ര സർക്കാർ താൽപ്പര്യപത്രം ക്ഷണിച്ചു.
56,000 കോടി ആസ്തിയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎൽ) 720 കോടിക്ക് വിൽക്കാൻ കേന്ദ്ര സർക്കാർ താൽപ്പര്യപത്രം ക്ഷണിച്ചു.
കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഷിപ്പിങ്ങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, എയർ ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളിലെ ഓഹരി വിൽപ്പനയ്ക്ക് പിന്നാലെയാണ് ബി.ഇ.എം.എൽ ഓഹരികളും വിൽക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്.പ്രതിരോധ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മിനിരത്ന കാറ്റഗറി 1 പൊതുമേഖല കമ്പനിയാണ് ബിഇഎംഎൽ.