ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

ബിജെപി സർക്കാരിന്റെ കർഷക ദ്രോഹ ബില്ലിനെതിരെ കർഷക പ്രക്ഷോഭം

ബിജെപി സർക്കാരിന്റെ കർഷക ദ്രോഹ ബില്ലിനെതിരെ കർഷക പ്രക്ഷോഭം

ബിജെപി സർക്കാരിന്റെ കർഷക ദ്രോഹ ബില്ലിനെതിരെ ഇന്നലെ രാജ്യത്തെ കോടിക്കണക്കിന് കർഷകരാണ് ദേശീയ പ്രക്ഷോഭത്തിൽ പങ്കെടുത്തത്.

ബിജെപി സർക്കാരിന്റെ കർഷക ദ്രോഹ ബില്ലിനെതിരെ ഇന്നലെ രാജ്യത്തെ കോടിക്കണക്കിന് കർഷകരാണ് ദേശീയ പ്രക്ഷോഭത്തിൽ പങ്കെടുത്തത്.

വിവിധ സംസ്ഥാനങ്ങളിൽ കർഷക തൊഴിലാളി സംഘടനകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിഐടിയു പ്രവർത്തകരും പ്രക്ഷോഭത്തിന്റെ ഭാഗമായി.പല സംസ്ഥാനങ്ങളിലും പ്രക്ഷോഭങ്ങൾക്ക് നേരെ സംസ്ഥാന സർക്കാരുകൾ പോലീസിനെ ഉപയോഗിച്ച് ആക്രമണം നടത്തി.നൂറു കണക്കിന് കർഷകർക്കും തൊഴിലാളികൾക്കും പ്രവർത്തകർക്കും പരിക്കേറ്റു.

കർഷക ദ്രോഹ ബിൽ പിൻവലിക്കണമെന്നും, കർഷക ദ്രോഹ നയങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്നും ആവശ്യപ്പെട്ടാണ് ഇന്നലെ കർഷക തൊഴിലാളികൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചത്.