മത്സ്യ തൊഴിലാളി ധനസഹായം സ്വാഗതാർഹം: സ. പി പി ചിത്തരഞ്ജൻ എംഎൽഎ
മത്സ്യ തൊഴിലാളി ധനസഹായം സ്വാഗതാർഹം: സ. പി പി ചിത്തരഞ്ജൻ എംഎൽഎ
മത്സ്യ തൊഴിലാളി ധനസഹായം സ്വാഗതാർഹം: സ. പി പി ചിത്തരഞ്ജൻ എംഎൽഎ
കാലാവസ്ഥ പ്രവചനത്തെ തുടർന്ന് 2021 ഒക്ടോബർ, നവംബർ മാസങ്ങളിൽ കടലിൽ മത്സ്യബന്ധനത്തിന് പോകുവാൻ കഴിയാതിരുന്ന മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും 3000 രൂപ വീതം സഹായം നൽകുവാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സിഐടിയു സംസ്ഥാന സെക്രട്ടറിയും മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സ. പി പി ചിത്തരഞ്ജൻ എംഎൽഎ പ്രസ്താവനയിൽ പറഞ്ഞു.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ആശ്വാസം ഈ സന്ദർഭത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നത്. ഏകദേശം 48 കോടിയോളം രൂപ ഇതിനായി അനുവദിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ മത്സ്യത്തൊഴിലാളി സമൂഹത്തോടുള്ള ആത്മാർത്ഥത വീണ്ടും തെളിയിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന് ഏറെ സാമ്പത്തികപ്രയാസം ഉണ്ടായിരുന്നിട്ടും ഇത്തരത്തിൽ സാമ്പത്തിക സഹായം മത്സ്യത്തൊഴിലാളികൾക്ക് നേടിയെടുക്കുന്നതിന് നേതൃത്വപരമായ പങ്കു നിർവഹിച്ച ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാനെയും ധനകാര്യ വകുപ്പുമന്ത്രി ശ്രീ കെ എന് ബാലഗോപാലിനെയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.