ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

മുഖ്യമന്ത്രിയുടെ കോവിഡ്‌ 19 ദുരിതാശ്വാസ നിധി

മുഖ്യമന്ത്രിയുടെ കോവിഡ്‌ 19 ദുരിതാശ്വാസ നിധി

സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന.

സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന.

കോവിഡ് 19 - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക.

ലോകമാകെ പടർന്നുപിടിച്ച കോവിഡ് 19 മഹാമാരി കേരളത്തിലും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.കേരളം സർക്കാർ തുടക്കം മുതൽ തന്നെ ഈ മഹാമാരിയുടെ വ്യാപനം തടയാനും ,മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ മൂലം ബുദ്ധിമുട്ടിയ ജനങ്ങളെയും ,തൊഴിലാളികളെയും സഹായിക്കുവാൻ വലിയ തോതിലുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നത്.മറ്റൊരു സംസ്ഥാനവും ചെയ്യാത്ത തരത്തിലുള്ള നടപടികളാണ് എൽ.ഡി.എഫ് സർക്കാർ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.ഈ സാഹചര്യത്തിലും പൊതുമേഖലാ തൊഴിലാളികളുടെയും,സർക്കാർ ജീവനക്കാരുടെയും ശമ്പളവും പെൻഷൻകാരുടെ പെൻഷനും കൃത്യമായി നൽകാനാണ് തീരുമാനം.ക്ഷേമ പെൻഷനുകൾ വിതരണം ചെയ്തു തുടങ്ങി കഴിഞ്ഞു.

കോവിഡ് 19 പൊട്ടിപ്പുറപ്പെടുന്നതിനു മുൻപ് തന്നെ സംസ്ഥാന സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.ഓഖി ,നിപ്പ,പ്രളയം തുടങ്ങി ഒന്നിന് പുറകെ ഒന്നായി ദുരന്തങ്ങൾ വന്നുപെടുകയും അവയെല്ലാം എൽ.ഡി.എഫ് സർക്കാർ ധീരമായി നേരിടുകയും ചെയ്തു.കേന്ദ്ര സർക്കാർ കാര്യമായ യാതൊരു സഹായവും ഈ പ്രതിസന്ധികളെ നേരിടാൻ കേരളത്തിന് നൽകിയതുമില്ല.മുമ്പുണ്ടായ ദുരന്തങ്ങളെല്ലാം സർക്കാർ നേരിട്ടത്ജനങ്ങളുടെയും,തൊഴിലാളികളുടെയും വലിയ പിന്തുണയോടുകൂടിയാണ്.ഇപ്പോൾ കോവിഡ് 19 ദുരന്തത്തെ നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓരോരുത്തരും കഴിവിന്റെ പരമാവധി സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരിക്കുകയാണ്.മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് വരുമാനമുള്ള തൊഴിലാളികൾ അവരുടെ കഴിവിന്റെ പരമാവധി സംഭാവന നൽകണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിക്കുന്നു.

- എളമരം കരീം (ജനറൽ സെക്രട്ടറി)