മുതലാളിത്തം അതിന്റെ തനിനിറം പുറത്തെടുത്തിരിക്കുന്നു.- തപൻ സെൻ
മുതലാളിത്തം അതിന്റെ തനിനിറം പുറത്തെടുത്തിരിക്കുന്നു.കൊറോണ മഹാമാരിക്കിടയിൽ ,
മുതലാളിത്തം അതിന്റെ തനിനിറം പുറത്തെടുത്തിരിക്കുന്നു.കൊറോണ മഹാമാരിക്കിടയിൽ ,
കേന്ദ്ര സർക്കാരിനെ കൂട്ടുപിടിച്ച്, തൊഴിലാളിയുടെ അധ്വാനത്തെ വിറ്റ് പരമാവധി ലാഭം നേടാനുള്ള ശ്രമത്തിലാണ്.
ദക്ഷിണേന്ത്യൻ മുതലാളിമാരുടെ സംഘടന സർക്കാർ മുമ്പാകെ അവരുടെ ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുകയാണ്.നിലവിലെ 8 മണിക്കൂർ ജോലിയുടെ സ്ഥാനത്ത് 12 മണിക്കൂർ ജോലി, ക്ഷാമബത്ത പുന:പരിശോധന ഒഴിവാക്കുക, തൊഴിൽ നിയമ ലംഘനങ്ങൾക്കെതിരായുള്ള മിനിമം ശിക്ഷാ നടപടികളിൽ നിന്നും പോലും ഒഴിവാക്കുക തുടങ്ങിയവയാണ് ഇവരുടെ ആവശ്യങ്ങൾ.
അതോടൊപ്പം തന്നെ മുതലാളിമാരുടെ നിർദ്ദേശാനുസരണം തൊഴിൽ നിയമങ്ങൾ അവർക്ക് അനുകൂലമായി കോഡുകളാക്കാനുള്ള തിരക്കിലാണ് കേന്ദ്ര സർക്കാർ.
മുതലാളിത്തവും കേന്ദ്ര സർക്കാരും ചേർന്നുള്ള ഈ അവിശുദ്ധ കൂട്ടുകെട്ട് ഒരു പകൽക്കൊള്ള നടത്തുകയാണ്.
സർവ തൊഴിൽ നിയമങ്ങളും മുതലാളിത്തത്തിന്, യഥേഷ്ടം തട്ടിക്കളിക്കാവുന്ന തരത്തിൽ മാറ്റിയെഴുതുകയാണ്.എല്ലാ തൊഴിൽ നിയമലംഘനങ്ങളും നിയമവിധേയമാകുന്ന വിധത്തിൽ കാര്യങ്ങൾ എത്തിയിരിക്കുന്നു.
അധ്വാന വർഗത്തിന്റെ ശത്രു ,ജനങ്ങളുടെയും ശത്രുവാണ്.
ഭരണ വർഗവും കുത്തകകളും ചേർന്നുള്ള ഈ നിഷ്ഠൂരമായ ചൂതാട്ടത്തിനെ തുറന്നു കാട്ടുക,
തൊഴിലാളികളേ .. ഐക്യപ്പെടുക ,പോരാടുക
- തപൻ സെൻ