മുത്തൂറ്റ് സമരം പുനരാരംഭിച്ചു
മുത്തൂറ്റ് മാനേജ്മെന്റിന്റെ കൂട്ട പിരിച്ചുവിടലിനെതിരെ മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ പുനരാരംഭിച്ച അനിശ്ചിത കാല സത്യാഗ്രഹ സമരം സിഐടിയു സംസ്ഥാന പ്രസിഡന്റ് സ. ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.
മുത്തൂറ്റ് മാനേജ്മെന്റിന്റെ കൂട്ട പിരിച്ചുവിടലിനെതിരെ മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ പുനരാരംഭിച്ച അനിശ്ചിത കാല സത്യാഗ്രഹ സമരം സിഐടിയു സംസ്ഥാന പ്രസിഡന്റ് സ. ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.
തൊഴിലാളി വിരുദ്ധ നടപടിയിലൂടെ ജീവനക്കാരെ പുറത്താക്കിയതിനെതിരെ 84 ദിവസമായി നടത്തിവന്ന പണിമുടക്ക് സമരം കോവിഡ് മഹാമാരിയെ തുടർന്നാണ് നിർത്തിവയ്ക്കണ്ടി വന്നത്. തുടർന്ന് സൂചനയായി റിലേ സമരങ്ങളടക്കമുള്ള വിവിധ സമര മാർഗങ്ങളും നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ സിഐടിയുവിന്റെ നേതൃത്വത്തിൽ നടത്തി. പക്ഷെ മുൻ നിലപാടിൽ മാറ്റമില്ലാതെ മാനേജ്മെന്റ് തുടരുന്ന സാഹചര്യത്തിലാണ് കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് വീണ്ടും അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിക്കുന്നത്.
ഇന്ന് ഹെഡ് ഓഫീസിന് മുൻപിൽ ആരംഭിച്ച സത്യാഗ്രഹ സമര പന്തലിൽ സിഐടിയു സംസ്ഥാന സെക്രട്ടറിമാരായ സ. കെ ചന്ദ്രൻപിള്ള, സ. കെഎൻ ഗോപിനാഥ്, സിഐടിയു എറണാകുളം ജില്ലാ സെക്രട്ടറി സ. സികെ മണിശങ്കർ, നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സിസി രതീഷ്, മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് സെക്രട്ടറി നിഷ കെ ജയൻ, മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് പ്രസിഡന്റ് സ. എം സ്വരാജ് എംഎൽഎ എന്നിവർ സംസാരിച്ചു.