ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

മുത്തൂറ്റ് സമരം ശക്തിപ്പെടുത്തും

മുത്തൂറ്റ് സമരം ശക്തിപ്പെടുത്തും

മുത്തൂറ്റ് ജീവനക്കാർ കഴിഞ്ഞ 59 ദിവസമായി നടത്തിവരുന്ന സമരം ശക്തിപ്പെടുത്തുവാൻ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

മുത്തൂറ്റ് ജീവനക്കാർ കഴിഞ്ഞ 59 ദിവസമായി നടത്തിവരുന്ന സമരം ശക്തിപ്പെടുത്തുവാൻ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

മാർച്ച് 4ന് സമര സഹായ സമിതിയുടെ നേതൃത്വത്തിൽ എല്ലാ മുത്തൂറ്റ് ബ്രാഞ്ചുകൾക്ക് മുൻപിലും പ്രകടനം സംഘടിപ്പിക്കും.മാർച്ച് 9ന് ഏർണാകുളത്തുള്ള മുത്തൂറ്റ് എം.ഡിയുടെ വസതിയിലേക്ക് സമരസഹായ സമിതിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കും.

യൂണിയൻ സെക്രട്ടറി ഉൾപ്പെടെ 164 ജീവനക്കാരെ അന്യായമായി പിരിച്ച് വിട്ടതിനെതിരെയാണ് ജീവനക്കാർ സമരം നടത്തുന്നത്.ഹൈക്കോടതി ഇടപെട്ട് ഒത്തുതീർപ്പുണ്ടാക്കാൻ അഭ്യർത്ഥന നടത്തിയിട്ടും മാനേജ്‌മെന്റ് വഴങ്ങുന്നില്ല.ട്രേഡ് യൂണിയനെ അംഗീകരിക്കില്ല എന്ന വാശിയാണ് മാനേജ്‌മെന്റിന്.

മാർച്ച് 3ന് മദ്ധ്യസ്ഥന്റെ മുമ്പാകെ വീണ്ടും അനുരഞ്ജന ചർച്ച നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.എല്ലാ ഭീഷണികളെയും അവഗണിച്ച് ജീവനക്കാർ സമരത്തിൽ ഉറച്ച് നിൽക്കുകയാണ്.

എറണാകുളത്ത് രൂപീകരിച്ച സമര സഹായ സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഐക്യദാർഢ്യ സമരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.വിവിധ സർവീസ് സംഘടനകളും തൊഴിലാളി സംഘടനകളും സമരത്തിലേർപ്പെട്ട ജീവനക്കാരെ സഹായിക്കുന്നുണ്ട്.ഇത്രയേറെ പിന്തുണയാർജ്ജിച്ച ഒരു സമരം അടുത്തകാലത്തൊന്നും കേരളത്തിൽ നടന്നിട്ടില്ല.

ട്രേഡ് യൂണിയൻ രൂപീകരിക്കുവാനുള്ള അവകാശം സംരക്ഷിക്കാൻ ജീവനക്കാർ നടത്തുന്ന സമരം വിജയം വരെ തുടരും.

മുത്തൂറ്റ് ജീവനക്കാരുടെ സമരത്തെ സഹായിക്കാൻ സംസ്ഥാനത്തെ മുഴുവൻ തൊഴിലാളികളോടും സിഐടിയു അഭ്യർത്ഥിച്ചു.

തിരുവനന്തപുരത്ത് സിഐടിയു സെന്ററിൽ ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അദ്ധ്യക്ഷം വഹിച്ചു.

ജനറൽ സെക്രട്ടറി എളമരം കരീം പങ്കെടുത്തു.