മെയ് ദിനം സമുചിതമായി ആചരിക്കുക -എളമരം കരീം
മെയ് ദിനം സമുചിതമായി ആചരിക്കുക.
മെയ് ദിനം സമുചിതമായി ആചരിക്കുക.
ഈ വര്‍ഷത്തെ സാര്‍വ്വദേശീയ തൊഴിലാളി ദിനമായ മെയ്ദിനം സമുചിതമായി ആചരിക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളികളോടും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടേറിയേറ്റ് അഭ്യര്‍ത്ഥിച്ചു.കൊറോണ പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം മെയ്ദിനാചരണം.തൊഴില്‍ കേന്ദ്രങ്ങള്‍, വ്യവസായ ശാലകള്‍, വാസസ്ഥലങ്ങള്‍, അങ്ങാടികള്‍ എന്നിവിടങ്ങളില്‍ പതാക ഉയര്‍ത്തണം. എല്ലാവരും മെയ്ദിന പ്രതിജ്ഞ ചൊല്ലണം.
ലോകത്തിന്റെ സാമ്പത്തിക മേഖലക്ക് മേല്‍ കുത്തകാധിപത്യം നേടിയ സാമ്രാജ്യത്വം കൊറോണ വ്യാപനത്തിന് മുന്പില് പകച്ച് നില്‍ക്കുകയാണ്. ലോകത്താകെ രണ്ട് ലക്ഷത്തില്‍പരം മനുഷ്യര്‍ മരണപ്പെട്ടു. അനേകലക്ഷം പേര് രോഗബാധിതരായി. ആരോഗ്യമേഖല സര്‍ക്കാര്‍ കയ്യൊഴിഞ്ഞ് സ്വകാര്യ മൂലധന ശക്തികളെ ഏല്‍പ്പിച്ച മുതലാളിത്ത രാഷ്ട്രങ്ങളില്‍ ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയുന്നില്ല. ചൈന, ക്യൂബ തുടങ്ങിയ രാഷ്ട്രങ്ങളാണ് വേറിട്ട് നില്‍ക്കുന്നത്.
ഇന്ത്യയൊട്ടാകെ കൊറോണ വ്യാപിക്കുമ്പോള്‍ രോഗവ്യാപനം തടയുന്നതിലും ചികിത്സിച്ച് ഭേദമാക്കുന്നതിലും കേരളം കൈവരിച്ച നേട്ടം അഭിമാനകരമാണ്. ആരോഗ്യമേഖല പൊതുമേഖലയില്‍ സംരക്ഷിച്ച് നിര്‍ത്തിയതാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാന്‍ കരുത്ത് നല്‍കിയത്.കോവിഡിന്റെ മറവില്‍ തൊഴിലാളി ദ്രോഹ നയങ്ങള്‍ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ജോലിസമയം 12 മണിക്കൂറായി ദീര്‍ഘിപ്പിക്കാന്‍ ആലോചിക്കുകയാണ്. ഇത്തരം നയങ്ങള്‍ക്കെതിരായും ജനങ്ങളുടെ ജീവന് രക്ഷിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും സി.ഐ.ടി.യു ആവശ്യപ്പെടുന്നു. സോഷ്യലിസത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരായും ശബ്ദമുയര്‍ത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
- എളമരം കരീം ( ജനറല്‍ സെക്രട്ടറി )