മെയ് ദിനം - സ. എളമരം കരീം എംപി
മെയ് 1 - തൊഴിലാളി വർഗ പോരാട്ടങ്ങളുടെ ഐക്യദിനമായി ആചരിക്കാനും, എൽഐസി സംരക്ഷണ പ്രതിജ്ഞയെടുക്കാനും സംസ്ഥാനത്ത് 300 കേന്ദ്രങ്ങളിൽ മെയ്ദിന റാലി സംഘടിപ്പിക്കും.
മെയ് 1 - തൊഴിലാളി വർഗ പോരാട്ടങ്ങളുടെ ഐക്യദിനമായി ആചരിക്കാനും, എൽഐസി സംരക്ഷണ പ്രതിജ്ഞയെടുക്കാനും സംസ്ഥാനത്ത് 300 കേന്ദ്രങ്ങളിൽ മെയ്ദിന റാലി സംഘടിപ്പിക്കും.
തൊഴിലാളി വർഗ്ഗത്തിന്റെ അതിവിപുലമായ ഐക്യത്തോടെയുള്ള പോരാട്ടങ്ങൾ ഇന്ത്യയിൽ ഇനിയും ശക്തിപ്പെടാൻ പോവുകയാണ്. ദ്വിദിന ദേശീയ പണിമുടക്കിൽ ഇന്ത്യയിലെ സർക്കാർ കണക്കുകൾ പ്രകാരം തൊഴിലാളികളിൽ 43% പേരും പണിമുടക്കിയ കാഴ്ചയായിരുന്നു. പൊതുമേഖലാ സ്വകാര്യവത്കരണവും, ആസ്തിവിൽപ്പനയും ശക്തമാക്കുന്നു ബിജെപി സർക്കാർ അതിനെതിരെ സംഘടിക്കുന്ന തൊഴിലാളികളുടെ കൂട്ടായ വിലപേശാനും സ്വതന്ത്രമായി സംഘടിക്കുവാനുമുള്ള അവകാശങ്ങളെ എസ് ഓഫ് ഡൂയിങ് ബിസിനസ് എന്ന പേരിൽ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് ഇപ്രാവശ്യത്തെ മെയ് ദിനം.
തൊഴിലാളി വർഗ്ഗത്തിന്റെ ഐക്യത്തെ ശിഥിലമാക്കാൻ വർഗീയ ശക്തികളുടെ പ്രചാരണവും വർഗീയ കലാപങ്ങളും ചെറുത് തോൽപ്പിച്ചില്ലെങ്കിൽ വർഗ സമരങ്ങൾ ദുര്ബലപ്പെടും. കർഷകരും കർഷകത്തൊഴിലാളികളും - തൊഴിലാളികളും കൈകോർത്തുകൊണ്ട് ബിജെപി ഉയർത്തുന്ന ഫാസിസ്റ്റു പ്രവണതകളെ എതിർത്ത് തോൽപ്പിക്കുന്ന ദിനങ്ങളാണ് വരാൻ പോകുന്നത്.
ഇപ്രാവശ്യത്തെ മെയ്ദിനത്തിൽ വർഗ ഐക്യവും പോരാട്ടവും ശക്തിപ്പെടുത്തുവാൻ പ്രതിജ്ഞയെടുക്കുന്നതോടൊപ്പം രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിന് കളമൊരുക്കാൻ ബിജെപി സർക്കാർ പ്രഖ്യാപിച്ച എൽഐസി സ്വകാര്യവത്കരണ നടപടികൾക്കെതിരെ എൽഐസി സംരക്ഷണ പ്രതിജ്ഞ മെയ് ദിന റാലിയുടെ ഭാഗമായി നടക്കും. സംസ്ഥാന ഭാരവാഹികൾ താഴെ പറയുന്ന കേന്ദ്രങ്ങളിൽ മെയ് ദിന റാലികളിൽ പങ്കെടുക്കും. കോഴിക്കോട് - സ. എളമരം കരീം എംപി, സ. ടിപി രാമകൃഷ്ണൻ, കോട്ടയം - സ. ആനത്തലവട്ടം ആനന്ദൻ, തിരുവനന്തപുരം - സ. വി ശിവൻകുട്ടി, സ. കെജെ തോമസ്, കൊല്ലം - സ. കെഎസ് സുനിൽ കുമാർ, സ. കെഒ ഹബീബ്, പത്തനംതിട്ട - സ. പിപി ചിത്തരഞ്ജൻ, ആലപ്പുഴ - സ. ജെ മേഴ്സിക്കുട്ടി അമ്മ, ഇടുക്കി - സ. സിഎസ് സുജാത, എറണാകുളം - സ. കെഎൻ ഗോപിനാഥ്, തൃശൂർ - സ. കെ ചന്ദ്രൻ പിള്ള, മലപ്പുറം - സ. പി നന്ദകുമാർ, പാലക്കാട് - സ. എകെ ബാലൻ, വയനാട് - സ. കൂട്ടായി ബഷീർ, കണ്ണൂർ - സ. കെപി സഹദേവൻ, കാസർഗോഡ് - സ. കെകെ ദിവാകരൻ.