മോഡി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പോരാടി വിജയിച്ച കര്‍ഷകർക്ക് അഭിവാദ്യം - സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ്

കര്‍ഷകര്‍ നടത്തിവന്ന ഐതിഹാസികമായ പോരാട്ടത്തിന്റെ മുന്നില്‍ മോഡിക്ക് മുട്ടുമടക്കേണ്ടി വന്നു. ഇന്ത്യന്‍ കാര്‍ഷിക മേഖല കോര്‍പറേറ്റുകള്‍ക്ക് അടിയറവെക്കുന്ന നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കര്‍ഷക സമരമാരംഭിച്ചത്. വൈദ്യുതി നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നും കര്‍ഷക സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ഷക സമരത്തിന് ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗം പിന്തുണ നല്കി. എല്ലാ അടിച്ചമര്‍ത്തലുകളെയും, ഭീഷണിയെയും അവഗണിച്ച് കര്‍ഷകര്‍ നടത്തിയ പോരാട്ടം കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തിരുത്തിച്ചു.
രാഷ്ട്രസമ്പത്ത് കോര്‍പറേറ്റുകള്‍ക്ക് അടിയറവെക്കുന്ന മോഡിസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പോരാടി വിജയിച്ച കര്‍ഷകരെ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്യുന്നു.
സ. എളമരം കരീം എംപി,
ജനറല്‍ സെക്രട്ടറി