ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

റെയില്‍വെ സ്വകാര്യവത്കരണത്തിനെതിരെ സിഐടിയു ആഹ്വാനം ചെയ്ത പ്രതിഷേധദിനം വിജയിപ്പിക്കുക

റെയില്‍വെ സ്വകാര്യവത്കരണത്തിനെതിരെ ജൂലൈ 16ന്‌ നടക്കുന്ന പ്രതിഷേധ സമരം വിജയിപ്പിക്കാന്‍ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിക്കുന്നു.109 റെയില്‍വെ റൂട്ടുകളില്‍ സ്വകാര്യ തീവണ്ടികള്‍ ഓടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്‌. ഇതിനായി സ്വകാര്യകമ്പനികളോട്‌…

റെയില്‍വെ സ്വകാര്യവത്കരണത്തിനെതിരെ ജൂലൈ 16ന്‌ നടക്കുന്ന പ്രതിഷേധ സമരം വിജയിപ്പിക്കാന്‍ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിക്കുന്നു.109 റെയില്‍വെ റൂട്ടുകളില്‍ സ്വകാര്യ തീവണ്ടികള്‍ ഓടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്‌. ഇതിനായി സ്വകാര്യകമ്പനികളോട്‌ താത്പര്യ പത്രം ക്ഷണിച്ചുകൊണ്ട്‌ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്‌. രാജ്യത്തിനകത്തു നിന്നുള്ളവര്‍ മാത്രമല്ല വിദേശ കമ്പനികള്‍ക്കും അവസരം നല്‍കുമെന്ന്‌ വിജ്ഞാപനം പറയുന്നു.റെയില്‍വെ സ്വകാര്യവല്‍ക്കരണം രാജ്യത്തെയാകെ ബാധിക്കുന്ന പ്രശ്നമാണ്‌.കോടിക്കണക്കിന്‌ സാധാരണ ജനങ്ങളുടെ യാത്ര മാത്രമല്ല, ഭക്ഷ്യധാന്യം, കല്‍ക്കരി, രാസവളം തുടങ്ങിയ അവശ്യവസ്തുക്കള്‍ രാജ്യത്താകെ എത്തിക്കുന്ന ദൗത്യവും ഇന്ത്യന്‍ റെയില്‍വെ നിര്‍വഹിക്കുന്നുണ്ട്‌.സ്വകാര്യ കമ്പനികള്‍ രംഗത്ത്‌

വന്നാല്‍ ഇതിന്റെയെല്ലാം ചെലവ്‌ വര്‍ദ്ധിക്കും. പൊതുപണം ഉപയോഗിച്ച്‌ പണിതീര്‍ത്ത ഇന്ത്യന്‍ റെയില്‍വെയുടെ പശ്ചാത്തല സൗകര്യം ഉപയോഗിച്ചായിരിക്കും സ്വകാര്യ തീവണ്ടികള്‍ ഓടുന്നത്‌.

തന്ത്രപ്രധാന പൊതുമേഖലകള്‍ ആകെ സ്വകാര്യവത്കരിക്കുക എന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ്‌ ഈ നടപടി. ഇത്‌ കടുത്ത രാജ്യദ്രോഹമാണ്‌. ഈ നയത്തില്‍ പ്രതിഷേധിച്ച്‌ ജൂലൈ 16 ന്‌ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ത്താന്‍ സി.ഐ.ടി.യു തീരുമാനിച്ചിട്ടുണ്ട്‌. സംസ്ഥാനത്ത്‌ അന്നേദിവസം എല്ലാ റെയില്‍വെ സ്റ്റേഷനുകള്‍ക്ക്‌ മുന്‍പിലും, പൊതുസ്ഥലത്തും പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കും.കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോള്‍

പൂര്‍ണ്ണമായും പാലിച്ചുകൊണ്ടായിരിക്കും സമരം.

ഏളമരം കരീം

ജനറല്‍ സെക്രട്ടറി