വിപ്ലവ നായികയ്ക്ക് ആദരാഞ്ജലികൾ
വിപ്ലവ നായികയ്ക്ക് ആദരാഞ്ജലികൾ - സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ്.
വിപ്ലവ നായികയ്ക്ക് ആദരാഞ്ജലികൾ - സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ്.
എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിച്ചു സമത്വത്തിലധിഷ്ഠിതമായ ഒരു സമൂഹത്തിനായി ജീവിതം സമർപ്പിച്ച വ്യക്തിത്വമായിരുന്നു കെ.ആർ. ഗൗരിയമ്മയുടേത്. ഗൗരിയമ്മയുടെ ജീവിതം പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനും അവർക്ക് നീതി ലഭിക്കുന്നതിനുമുള്ള നിരന്തര പോരാട്ടത്തിന്റേതും ആയിരുന്നു എന്ന് സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
നിരന്തര പോരാട്ടത്തോടൊപ്പം ഭരണരംഗത്തും, നിയമസഭാ പ്രവർത്തനങ്ങളിലും ഗൗരിയമ്മ മികവു തെളിയിച്ചു. വിദ്യാർത്ഥി ജീവിതകാലം മുതൽ തുടങ്ങിയ സമര പോരാട്ടങ്ങൾ ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ നൂറു വയസ്സു പിന്നിട്ടപ്പോഴും ഗൗരിയമ്മ തുടർന്നു. ഒന്നാം കേരള മന്ത്രി സഭയിൽ കേരള കാർഷിക പരിഷ്കരണ നിയമം അടക്കമുള്ള ബില്ലുകൾ കൊണ്ടുവരാൻ ഗൗരിയമ്മ നിർണായക പങ്ക് വഹിച്ചു. ദീർഘകാലം നിയമസഭാ സമാജിക എന്ന നിലയിലും ശ്രദ്ധേയമായ സംഭാവനകൾ അവർ കേരളീയ സമൂഹത്തിനു നൽകി. ഗൗരിയമ്മയുടെ വിയോഗത്തിൽ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും അവരുടെ ദീപ്തമായ സ്മരണയ്ക്കു മുമ്പിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നതായും ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു.