ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

വീണ്ടും ചരിത്ര സമരത്തിനൊരുങ്ങി സിഐടിയു

വീണ്ടും ചരിത്ര സമരത്തിനൊരുങ്ങി സിഐടിയു

വീണ്ടുമൊരു ചരിത്ര സമരത്തിനൊരുങ്ങി ഓൾ ഇന്ത്യ കോർഡിനേഷൻ കമ്മറ്റി ഓഫ് വർക്കിങ് വുമൺ/സിഐടിയു.

വീണ്ടുമൊരു ചരിത്ര സമരത്തിനൊരുങ്ങി ഓൾ ഇന്ത്യ കോർഡിനേഷൻ കമ്മറ്റി ഓഫ് വർക്കിങ് വുമൺ/സിഐടിയു.

എല്ലാവർക്കും ജോലി,

സ്ത്രീകളുടെ വേതനമില്ലാത്ത തൊഴിലുകൾ തിരിച്ചറിയുകയും മിനിമം വേതനം ഉറപ്പുവരുത്തുകയും ചെയ്യുക,

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്

അന്താരാഷ്‌ട്ര വനിതാ ദിനത്തിന്റെ ഭാഗമായി എല്ലാ ജില്ലാ തലങ്ങളിലും മുഖ്യ കേന്ദ്രങ്ങളിലും തലസ്ഥാനങ്ങളിലും

ഓൾ ഇന്ത്യ കോർഡിനേഷൻ കമ്മറ്റി ഓഫ് വർക്കിങ് വുമൺ / സിഐടിയുവിന്റെ ആഭിമുഖ്യത്തിൽ 2020 മാർച്ച് 6 ന് ജയിൽ നിറയ്ക്കൽ സമരം【JAIL BHARO】 സംഘടിപ്പിക്കുകയാണ്.

ചെന്നൈയിൽ വച്ച് നടന്ന സിഐടിയു ദേശീയ സസമ്മേളനത്തിൽ വച്ചാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

ഒരു ഭാഗത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യമാണെങ്കിൽ

മറുഭാഗത്ത് തൊഴിലാളി,സ്ത്രീ വിരുദ്ധ നിലപാടുകളുമായി മുന്നോട്ട് പോവുകയാണ് കേന്ദ്ര സർക്കാർ.

ഇത്തരമൊരു സാഹചര്യത്തിലാണ് ഓൾ ഇന്ത്യ കോർഡിനേഷൻ കമ്മറ്റി ഓഫ് വർക്കിങ് വുമൺ / സിഐടിയുവിന്റെ നേത്രത്വത്തിൽ ചരിത്ര സമരം സംഘടിപ്പിക്കുന്നത്.