ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

സംസ്ഥാനത്ത് അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു

സംസ്ഥാനത്ത് അഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു

കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ നടത്തിയ അഖിലേന്ത്യാ പണിമുടക്ക് സംസ്ഥാനത്ത് വൻ വിജയമായിരുന്നു.

കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ നടത്തിയ അഖിലേന്ത്യാ പണിമുടക്ക് സംസ്ഥാനത്ത് വൻ വിജയമായിരുന്നു.

തൊഴിലാളികളും, കേന്ദ്ര- സംസ്ഥാന ജീവനക്കാരും പണിമുടക്കുമായി പൂർണമായി സഹകരിച്ചു. പണിമുടക്ക് കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ കർഷകവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതായി മാറി.

പണിമുടക്ക് സമ്പൂർണ്ണമാക്കിയ മുഴുവൻ തൊഴിലാളികളെയും, കേന്ദ്ര - സംസ്ഥാന സർക്കാർ ജീവനക്കാരെയും, മറ്റ് ഇതര ജന വിഭാഗങ്ങളെയും സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതിക്കു വേണ്ടി സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമും, ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരനും, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രനും അഭിവാദ്യം ചെയ്തു.