ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഐടിയു ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ സയാഹ്നം സംഘടിപ്പിക്കും.

സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഐടിയു ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ സയാഹ്നം സംഘടിപ്പിക്കും.

പൊരുതുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ഒക്‌ടോബര്‍ 13ന് സിഐടിയു പ്രതിഷേധ സയാഹ്നം സംഘടിപ്പിക്കും - സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ്

പൊരുതുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ഒക്‌ടോബര്‍ 13ന് സിഐടിയു പ്രതിഷേധ സയാഹ്നം സംഘടിപ്പിക്കും - സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ്

രാജ്യതലസ്ഥാനം കേന്ദ്രീകരിച്ച് സംയുക്ത കര്‍ഷക പ്രസ്ഥാനമായ 'കര്‍ഷക മോര്‍ച്ച'-യുടെ നേതൃത്വത്തില്‍ കഴിഞ്ഞ പത്ത് മാസക്കാലമായി പ്രക്ഷോഭം ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണ്. കര്‍ഷക-മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ദിവസം കേരളത്തിലടക്കം രാജ്യമാകെ നിശ്ചലമായി. തൊഴിലാളി സംഘടനകളും, കര്‍ഷക തൊഴിലാളികളും, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബന്ദിനെ പിന്തുണച്ചു. സമരം ഒത്തുതീര്‍പ്പാക്കാന്‍ മുന്‍കൈ എടുക്കേണ്ട കേന്ദ്രസര്‍ക്കാര്‍ അതിന് പകരം സമരത്തെ അടിച്ചൊതുക്കാനും, ചോരയില്‍ മുക്കിക്കൊല്ലാനുമാണ് ശ്രമിക്കുന്നത്. വെടിവയ്പില്‍ പരിക്കേറ്റ കര്‍ഷകന്‍ സുശീല്‍ കാജല്‍ ഹരിയാനയിലെ കര്‍ണാലില്‍ രക്തസാക്ഷിയായി. അഖിലേന്ത്യാ കിസാന്‍ സഭയുടെ ദേശീയ ഫിനാന്‍സ് സെക്രട്ടറി പി. കൃഷ്ണദാസിനെ കഴിഞ്ഞ ഒക്‌ടോബര്‍ 4 ന് ഡല്‍ഹിയിലെ ഉത്തര്‍പ്രദേശ് ഭവന് മുന്നില്‍ പത്രക്കാരുമായി സംസാരിക്കുന്നതിനിടയില്‍ പോലീസ് ആസൂത്രിതമായി മര്‍ദ്ദിച്ച് പരിക്കേല്‍പിച്ചു. ലഖിംഗ്പൂര്‍ഖേരിയില്‍ കേന്ദ്രമന്ത്രിയുടെ മകന്‍ ആഷിഷ് മിശ്ര വാഹനമോടിച്ച് കയറ്റി കൊലചെയ്തത് 9 കര്‍ഷകരെയാണ്. കര്‍ഷകരെ ദ്രോഹിക്കുന്ന മൂന്ന് കര്‍ഷക കരിനിയമങ്ങളും പിന്‍വലിക്കണമെന്നും, 4 ലേബര്‍കോഡുകള്‍ തൊഴിലാളികള്‍ക്കനുകൂലമായി പുന:പരിശോധിക്കണമെന്നും, പൊതുമേഖലാ സ്വകാര്യവല്‍ക്കരണവും, ആസ്തിവില്‍പനയും ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടും ഭാരതബന്ദിന്റെ തുടര്‍ച്ചയില്‍ ഒക്‌ടോബര്‍ 13ന് സിഐടിയു നേതൃത്വത്തില്‍ പ്രാദേശികമായി പ്രധാന കവലകളില്‍ വൈകിട്ട് 5 മുതല്‍ 6 വരെ ''പ്രതിഷേധ സായാഹ്ന സംഗമങ്ങള്‍'' സംഘടിപ്പിക്കും. പ്രതിഷേധ സായാഹ്നം വിജയിപ്പിക്കാന്‍ സിഐടിയു ഘടക യൂണിയനുകളോട് സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

സ. എളമരം കരീം എംപി,

ജനറല്‍ സെക്രട്ടറി