ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

മാധ്യമങ്ങൾക്ക് കൂച്ച് വിലങ്ങിടുന്ന കേന്ദ്ര സർക്കാർ നടപടിയിൽ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധിക്കുന്നു. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം വിലക്കി ഏകാധിപത്യ ത്തിലേക്കുള്ള പോക്കാണിത്. ജനങ്ങളുടെ സമാധാന പരമായ സമരങ്ങളോട് അസഹിഷ്ണുത പുലർത്തുന്ന ബിജെപി സർക്കാർ, മാധ്യമങ്ങളുടെ വായ…

മാധ്യമങ്ങൾക്ക് കൂച്ച് വിലങ്ങിടുന്ന കേന്ദ്ര സർക്കാർ നടപടിയിൽ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധിക്കുന്നു. ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം വിലക്കി ഏകാധിപത്യ ത്തിലേക്കുള്ള പോക്കാണിത്. ജനങ്ങളുടെ സമാധാന പരമായ സമരങ്ങളോട് അസഹിഷ്ണുത പുലർത്തുന്ന ബിജെപി സർക്കാർ, മാധ്യമങ്ങളുടെ വായ മൂടി കെട്ടുകയാണ്. ഏഷ്യാനെറ്റ്, മീഡിയവൺ ചാനലുകളുടെ സംപ്രേഷണം 48മണിക്കൂർ നിർത്തിവെക്കണമെന്ന കേന്ദ്രസർക്കാർ കൽപ്പന ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തിന് കളങ്കം ചാർത്തുന്നതാണ്. തങ്ങൾക്ക് എതിർപ്പുള്ളവരുടെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന നടപടിയും സർക്കാർ സ്വീകരിക്കുന്നു.

ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും മാധ്യമ സ്വാതന്ത്ര്യവും തടയുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ഉയർത്താൻ എല്ലാ തൊഴിലാളികളോടും സിഐടിയു അഭ്യർത്ഥിക്കുന്നു.

എളമരംകരീം

ജനറൽ സെക്രട്ടറി