സി.ഐ.ടി.യു.വിന്റ നേതൃത്വത്തിൽ സാമൂഹിക അടുക്കള
കോവിഡ് ബാധയെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കളമശ്ശേരി നഗരസഭ പ്രദേശത്ത് ഒറ്റപ്പെട്ട് പോയവർക്കും,ആംബുലൻസ് അടക്കം വിവിധ സേവനങ്ങൾ നൽകുന്നവർക്കും, തെരുവിൽ കഴിയുന്നവർക്കും ഭക്ഷണം എത്തിക്കുന്നതിന് സി.ഐ.ടി.യു.വിന്റ നേതൃത്വത്തിൽ സാമൂഹിക അടുക്കള പ്രവർത്തിച്ചു…
കോവിഡ് ബാധയെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കളമശ്ശേരി നഗരസഭ പ്രദേശത്ത് ഒറ്റപ്പെട്ട് പോയവർക്കും,ആംബുലൻസ് അടക്കം വിവിധ സേവനങ്ങൾ നൽകുന്നവർക്കും, തെരുവിൽ കഴിയുന്നവർക്കും ഭക്ഷണം എത്തിക്കുന്നതിന് സി.ഐ.ടി.യു.വിന്റ നേതൃത്വത്തിൽ സാമൂഹിക അടുക്കള പ്രവർത്തിച്ചു വരുന്നുണ്ട്.ലോക്ക് ഡൗൺ തുടങ്ങിയത് മുതൽ ആരംഭിച്ച പ്രവർത്തനം എല്ലാ കോവിഡ് നിയമങ്ങളും നിർദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് മുമ്പോട്ട് പോയിക്കൊണ്ടിരിക്കുന്നത്.കളമശ്ശേരി HMT റോഡിൽ, പള്ളത്ത് റസ്റ്റോറന്റിൽ സി.ഐ.ടി.യു എറണാകുളം ജില്ലാ ജോ.സെക്രട്ടറിഅഡ്വ.മുജീബ് റഹ്മാന്റെ യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന സാമൂഹിക അടുക്കളയിൽ ദിവസവും ഉച്ചക്കും, വൈകീട്ടും നാനൂറോളം പേർക്ക് മുടക്കമില്ലാതെ ഭക്ഷണം നൽകുന്നുണ്ട്. തൊഴിലാളികളും മറ്റ് പൊതുജനങ്ങളും എത്തിച്ച് നൽകുന്ന വിഭവങ്ങൾ ഉപയോഗിച്ചാണ് ഭക്ഷണം നൽകി വരുന്നത്.