ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

സെപ്റ്റംബർ 5ന് കൺസ്യൂമർ ഫെഡ് ജീവനക്കാർ നടത്തുന്ന പണിമുടക്ക് സമരം വിജയിപ്പിക്കുക - സിഐടിയു

കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു)വിൻ്റെ സംസ്ഥാന ഭാരവാഹികളായ രണ്ട് സഖാക്കളെ കഴിഞ്ഞ ഒരു വർഷമായി സസ്പെൻഡ് ചെയ്തിട്ട് നാളിതുവരെ ജോലിയിൽ തിരിച്ചെടുത്തിട്ടില്ല. ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ അടങ്ങിയ അവകാശപത്രികയിൽ മേൽ പല ചർച്ചകൾ നടത്തി ധാരണയായിട്ടും ഒന്നുപോലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ജീവനക്കാർക്ക് അർഹമായ പ്രമോഷനുകൾ അനാവശ്യമായി നടത്താതിരിക്കുകയാണ്.

യൂണിയനുകളെ പരിഗണനക്ക് എടുക്കാതെ മാനേജ്മെൻ്റ് ഏകപക്ഷീയമായാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. മാനേജ്മെൻ്റിൻ്റെ കടുംപിടിത്തം മൂലം ആഗസ്റ്റ് 26-ന് നടന്ന ചർച്ചയും പരാജയപ്പെട്ടിരുന്നു. പ്രസ്തുത വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് കൺസ്യൂമർഫെഡിലെ സിഐടിയു, ഐഎൻടിയുസി ഉൾപ്പെടെയുള്ള സംഘടനകൾ സെപ്തംബർ 5ന് പണിമുടക്കുകയാണ്. പണിമുടക്ക് സമരം വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളോടും സംഘടനകളോടും അഭ്യർത്ഥിക്കുന്നു.

എളമരം കരീം

ജനറൽ സെക്രട്ടറി