സ്വകാര്യ ബസ് സ്തംഭനം ഒഴിവാക്കണം - സിഐടിയു
സ്വകാര്യ ബസ് സ്തംഭനം ഒഴിവാക്കണം - സിഐടിയു
സ്വകാര്യ ബസ് സ്തംഭനം ഒഴിവാക്കണം - സിഐടിയു
കേരളത്തിലെ സ്വകാര്യ ബസ്സുകൾ ആഗസ്റ്റ് ഒന്നുമുതൽ ഓട്ടം നിർത്തിയിരിക്കുകയാണ്. ഇതുമൂലം അമ്പതിനായിരത്തോളം തൊഴിലാളികൾ തൊഴിൽരഹിതരായി. കൂടാതെ സാധാരണ ജനങ്ങൾ യാത്രാക്ലേശം നേരിടുകയും ചെയ്യുന്നു. ഈ സ്തംഭനം ഒഴിവാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സർവീസ് നടത്തിയാൽ ബസ്സുകൾക്ക് നഷ്ടം സംഭവിക്കുന്നു, പൊതു ഗതാഗത മേഖലയിൽ യാത്രക്കാർ കുറവുമാണ്. വരുമാനം കുറഞ്ഞാലും ബസ്സുകൾ അടയ്ക്കേണ്ട ടാക്സ് അടയ്ക്കണം, മറ്റു ചെലവുകളും കുറവില്ല. വലിയ പ്രതിസന്ധിയാണ് ബസ് നടത്തിപ്പുകാർക്ക് നേരിടുന്നത്. ഈ പ്രശ്നം കണക്കിലെടുത്ത് ഓപ്പറേറ്റർമാരുമായി ചർച്ചചെയ്തു ഒരു പരിഹാരം മാർഗം കണ്ടെത്താൻ സർക്കാർ മുൻകൈയെടുക്കണം.
എളമരം കരീം
ജനറൽ സെക്രട്ടറി