ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

സ. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തുന്നു

സ. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അനുശോചനം രേഖപ്പെടുത്തുന്നു

സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ സ. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു ; സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ്

സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ സ. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു ; സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ്

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സഖാവ് കേരളത്തിലെ തൊഴിലാളിവർഗ്ഗത്തെ സംഘടിപ്പിക്കാനും തൊഴിലാളിവർഗ്ഗ പ്രസ്ഥാനങ്ങളുടെ ഐക്യത്തിനും വേണ്ടി പ്രവർത്തിക്കുകയും ചെയ്തു. നിയമസഭാ സാമാജികൻ, സംസ്ഥാന ആഭ്യന്തരമന്ത്രി, സംസ്ഥാന സെക്രട്ടറി എന്നിങ്ങനെ വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. അടിയന്തരാവസ്ഥക്കാലത്ത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി സംഘടനയെ നയിച്ച സ. കോടിയേരി അതെ കാലഘട്ടത്തിൽ 16 മാസം മിസാത്തടവുകാരനായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സൗമ്യ മുഖമായിരുന്ന സ. കോടിയേരി കേരളത്തിലെയും ഇന്ത്യയിലെയും തൊഴിലാളി വർഗ്ഗത്തിന്റെ എക്കാലത്തെയും കരുത്തനായ നേതൃത്വമായിരുന്നു.

സമാനതകളില്ലാത്ത സംഭാവനകൾ പ്രസ്ഥാനത്തിനും ജനങ്ങൾക്കും വേണ്ടി നൽകിയ സഖാവിൻറെ സ്മരണയ്ക്ക് മുന്നിൽ സംസ്ഥാന സെക്രട്ടറിയേറ്റ് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

എളമരം കരീം എംപി,

ജനറൽ സെക്രട്ടറി, സിഐടിയു സംസ്ഥാന കമ്മിറ്റി