സിഐടിയു 16-ാം സംസ്ഥാന സമ്മേളനം, കോട്ടയം
സിഐടിയു 16-ാം സംസ്ഥാന സമ്മേളനം 2026 നവംബർ 6 മുതൽ 9 വരെ കോട്ടയത്ത്. പ്രതിനിധി സമ്മേളനം, സെമിനാർ, ഓപ്പൺ ഫോറങ്ങൾ, ചലച്ചിത്രമേള, പുസ്തകോത്സവം, കലാപരിപാടികൾ, ഒരു ലക്ഷം പേരുടെ മഹാറാലി, പൊതുസമ്മേളനം.
എത്താത്തവരിലേക്ക് എത്തിച്ചേരുക, പോരാടുക
പ്രിയപ്പെട്ടവരെ,
ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ സമരപഥങ്ങളെ ദിശാബോധത്തോടെ പ്രോജ്വലമാക്കിയ ചരിത്ര പൈതൃകം പേറുന്ന സംഘടനയാണ് സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് (സിഐടിയു). ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ തുടർച്ചയിൽ ഇന്ത്യൻ തൊഴിലാളി വർഗ്ഗ പോരാട്ടങ്ങളുടെ പതാകയേന്തി സിഐടിയു നടത്തിയ സമരങ്ങൾ മൂലധന ചൂഷണത്തിനെതിരായി കോടിക്കണക്കിന് തൊഴിലാളികളിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ചു. ചങ്ങാത്ത മുതലാളിത്തത്തിലൂടെ ചൂഷണവും കൊള്ളയും തീവ്രതരമാക്കുന്ന കോർപ്പറേറ്റ് ശക്തികൾക്കെതിരായ സമര ശക്തിയുടെ കേന്ദ്രമായി സിഐടിയു ഉയർന്നു. രാജ്യത്ത് നടന്ന എല്ലാ ദേശീയ പണിമുടക്കുകളുടെയും ചാലക ശക്തിയായതും നട്ടെല്ലായതും സിഐടിയുവാണ്.
കോർപ്പറേറ്റ്-ഹിന്ദുത്വയുടെ രാഷ്ട്രീയ താല്പര്യങ്ങൾക്കായി നടപ്പാക്കിയ ലേബർ കോഡുകൾക്കെതിരായ സമരക്കരുത്തിനെ സിഐടിയു ഉണർത്തിയെടുക്കുകയാണ്. പശ്ചിമേഷ്യയിലെ സാമ്രാജ്യത്വ യുദ്ധത്തിന്റെ കെടുതികൾക്കിടയിൽ ഉത്തരേന്ത്യൻ തൊഴിലാളികൾ നടത്തിയ പട്ടിണി സമരത്തെ സഹായിക്കാൻ സമയോചിതമായി സിഐടിയു ഓടിയെത്തി. കേരളത്തിലെ തൊഴിലാളിവർഗ്ഗം സമരങ്ങളിലൂടെയും ഇടതുപക്ഷ സർക്കാരുകളുടെ ഭരണ നടപടികളിലൂടെയും ഉറപ്പാക്കിയ ജീവിത സുരക്ഷയുടെ അടിത്തറ തകർക്കുന്ന യുഡിഎഫ് സർക്കാരിനെതിരായ സമര പരിപാടികൾക്കും എല്ലാ വർഗീയതകളെയും ചെറുക്കാനുള്ള തുടർ പ്രവർത്തനങ്ങൾക്കും സംസ്ഥാന സമ്മേളനം രൂപം നൽകും.
1979 ലാണ് സിഐടിയു സംസ്ഥാന സമ്മേളനം ആദ്യമായി കോട്ടയത്ത് നടന്നത്. 47 വർഷത്തിന് ശേഷം വീണ്ടും ഒരിക്കൽ കൂടി തൊഴിലാളി വർഗ്ഗ സമരനായകർ കോട്ടയത്ത് ഒത്തു ചേരുന്നു. 2026 നവംബർ 6 മുതൽ 9 വരെ അക്ഷരനഗരി കൂടിയായ കോട്ടയം ആതിഥ്യമരുളുന്ന 16-ാം സംസ്ഥാന സമ്മേളനത്തിന്റെയും അനുബന്ധ പരിപാടികളുടെയും വിജയത്തിനായി എല്ലാവരുടെയും സഹായസഹകരണങ്ങൾ സാദരം ക്ഷണിക്കുന്നു.
അഭിവാദനങ്ങളോടെ,
സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി: ടി.പി. രാമകൃഷ്ണൻ (പ്രസിഡന്റ്), എളമരം കരീം (ജനറൽ സെക്രട്ടറി)
സ്വാഗതസംഘത്തിന് വേണ്ടി: ടി.ആർ. രഘുനാഥൻ (ചെയർമാൻ), അഡ്വ. കെ. അനിൽകുമാർ (ജനറൽ സെക്രട്ടറി), അഡ്വ. റെജി സഖറിയ (ട്രഷറർ)
കോട്ടയം, 15-10-2026
പ്രധാന പരിപാടികൾ
പ്രതിനിധി സമ്മേളനം
സെമിനാർ
ജനകീയ സംഗമങ്ങൾ
ചലച്ചിത്രമേള
കായികമേള
ചിത്ര-ചരിത്ര പ്രദർശനം
പുസ്തകമേള
കലാപരിപാടികൾ
ഒരു ലക്ഷം പേരുടെ മഹാറാലി
പൊതുസമ്മേളനം
പ്രോഗ്രാം ഗൈഡ് ഡൗൺലോഡ് ചെയ്യുക (PDF)
പരിപാടി
ഒക്ടോബർ 17 മുതൽ നവംബർ 1 വരെ
ഏരിയാ തലത്തിൽ കായിക മത്സരങ്ങൾ
ഒക്ടോബർ 24
ബിടിആർ മന്ദിരം, കോട്ടയം
4:00 പി.എം. · സാംസ്കാരിക സംഗമം
ഉദ്ഘാടനം: സുനിൽ പി. ഇളയിടം
അദ്ധ്യക്ഷൻ: കെ.എൻ. ഗോപിനാഥ്
സ്വാഗതം: ബി. ശശികുമാർ
പങ്കെടുക്കുന്നവർ: ഗായത്രി വർഷ, പി.ആർ. ഹരിലാൽ, അഡ്വ. ഷീജ അനിൽ, ആർ. പ്രസന്നൻ, സീമ എസ്. നായർ
നന്ദി: സി.ടി. രാജേഷ്
ഒക്ടോബർ 25 മുതൽ നവംബർ 1 വരെ
ഏരിയാ തല ജനകീയ സംഗമങ്ങൾ
നവംബർ 3
ഉല്പന്ന ജാഥ
ജാഥ 1
ഉദ്ഘാടനം: അഡ്വ. പി.കെ. ഹരികുമാർ
ക്യാപ്റ്റൻ: വി.കെ. സുരേഷ്
മാനേജർ: കെ.ബി. രമജാഥ 2
ഉദ്ഘാടനം: കൃഷ്ണകുമാരി രാജശേഖരൻ
ക്യാപ്റ്റൻ: കെ. രാജേഷ്
മാനേജർ: ശ്രീരേഖ എസ്. നായർ
നവംബർ 4
ഉല്പന്ന ജാഥ
ജാഥ 3
ഉദ്ഘാടനം: പി.വി. സുനിൽ
ക്യാപ്റ്റൻ: ലാലിച്ചൻ ജോർജ്
മാനേജർ: ഡി. സേതുലക്ഷ്മിജാഥ 4
ഉദ്ഘാടനം: കെ.എം. രാധാകൃഷ്ണൻ
ക്യാപ്റ്റൻ: കെ.എൻ. വേണുഗോപാൽ
മാനേജർ: ടി.എസ്. രഞ്ജു
നവംബർ 5
എം.എം. ലോറൻസ് നഗർ (തിരുനക്കര മൈതാനം)
10:00 ഏ.എം. · എക്സിബിഷൻ
ഉദ്ഘാടനം: എളമരം കരീം
അദ്ധ്യക്ഷൻ: അഡ്വ. പി.കെ. ഹരികുമാർ
സ്വാഗതം: കെ.ജെ. അനിൽകുമാർ
നന്ദി: കെ.വി. ബിന്ദു
കെ.എം. സുധാകരൻ നഗർ (തിരുനക്കര മൈതാനം)
11:00 ഏ.എം. · പുസ്തകോത്സവം
ഉദ്ഘാടനം: ടി.പി. രാമകൃഷ്ണൻ
അദ്ധ്യക്ഷൻ: കെ.എസ്. രഞ്ജിത്ത്, ചിന്ത പബ്ലിഷേഴ്സ്
സ്വാഗതം: എം.കെ. പ്രഭാകരൻ
നന്ദി: സുനിൽ തോമസ്
ചാർളി ചാപ്ലിൻ നഗർ (തിരുനക്കര മൈതാനം)
4:00 പി.എം. · ഫിലിം ഫെസ്റ്റിവൽ
ഉദ്ഘാടനം: അഡ്വ. കെ. സുരേഷ്കുറുപ്പ്
അദ്ധ്യക്ഷൻ: അഡ്വ. പി. ഷാനവാസ്
സ്വാഗതം: ബി. ആനന്ദക്കുട്ടൻ
നന്ദി: പി.ജെ. വർഗീസ്
ഏ.വി. റസ്സൽ നഗർ (തിരുനക്കര മൈതാനം)
4:30 പി.എം. · തിരുവാതിര
5:00 പി.എം. · സെമിനാർ
വിഷയം: സാമ്രാജ്യത്വവും സോഷ്യലിസവും ഇന്ന്
ഉദ്ഘാടനം: എം.വി. ഗോവിന്ദൻ മാസ്റ്റർ
പങ്കെടുക്കുന്നവർ: ബിനോയി വിശ്വം, ജോസ് കെ. മാണി എം.പി., എളമരം കരീം, ടി.പി. രാമകൃഷ്ണൻ, വി.എൻ. വാസവൻ, കെ.ജെ. തോമസ്
അദ്ധ്യക്ഷൻ: വൈക്കം വിശ്വൻ
സ്വാഗതം: അഡ്വ. റെജി സഖറിയ
നന്ദി: പി.എം. രാജു7:00 പി.എം. · നാടകം: അശ്വമേധം
അവതരണം: കെ.പി.എ.സി
നവംബർ 6
പതാക-കൊടിമര, കപ്പി-കയർ ജാഥകൾ
2:00 പി.എം. · പതാക ജാഥ 1
ആരംഭം: ഏ.വി. റസ്സൽ സ്മൃതി മണ്ഡപം
ഉദ്ഘാടനം: എളമരം കരീം
ക്യാപ്റ്റൻ: കെ.എൻ. ഗോപിനാഥ്
മാനേജർ: കെ.സി. ജോസഫ്3:00 പി.എം. · പതാക ജാഥ 2
ആരംഭം: കെ.പി. സുഗുണൻ സ്മൃതി മണ്ഡപം
ഉദ്ഘാടനം: ടി.പി. രാമകൃഷ്ണൻ
ക്യാപ്റ്റൻ: പി.പി. ചിത്തരഞ്ജൻ
മാനേജർ: കെ.ആർ. അജയ്3:00 പി.എം. · കൊടിമര ജാഥ 1
ആരംഭം: വി.ആർ. ഭാസ്കരൻ സ്മൃതി മണ്ഡപം, നെടുംകുന്നം
ഉദ്ഘാടനം: കെ.കെ. ജയചന്ദ്രൻ
ക്യാപ്റ്റൻ: കെ.എസ്. സുനിൽകുമാർ
മാനേജർ: അഡ്വ. ഡി. ബൈജു2:30 പി.എം. · കൊടിമര ജാഥ 2
ആരംഭം: കെ.എം. ഏബ്രഹാം സ്മൃതി മണ്ഡപം
ഉദ്ഘാടനം: വൈക്കം വിശ്വൻ
ക്യാപ്റ്റൻ: റെജി സഖറിയ
മാനേജർ: കെ.എൻ. വിശ്വനാഥൻ3:00 പി.എം. · കപ്പി-കയർ ജാഥ 1
ആരംഭം: വി.ആർ. രാമൻകുട്ടി സ്മൃതി മണ്ഡപം
ഉദ്ഘാടനം: കെ.ജെ. തോമസ്
ക്യാപ്റ്റൻ: സി.കെ. ഹരികൃഷ്ണൻ
വൈസ് ക്യാപ്റ്റൻ: കെ.കെ. ഹരിക്കുട്ടൻ
മാനേജർ: സി.എൻ. സത്യനേശൻ2:00 പി.എം. · കപ്പി-കയർ ജാഥ 2
ആരംഭം: എം.ജി. രാമചന്ദ്രൻ സ്മൃതി മണ്ഡപം
ഉദ്ഘാടനം: ടി.ആർ. രഘുനാഥൻ
ക്യാപ്റ്റൻ: കെ.പി. മേരി
മാനേജർ: ജോയി ജോർജ്
തിരുനക്കര മൈതാനം
5:00 പി.എം. · പതാക ഉയർത്തൽ
ടി.ആർ. രഘുനാഥൻ5:30 പി.എം. · ആദ്യകാല നേതാക്കളെ ആദരിക്കൽ
ഉദ്ഘാടനം: വി.എൻ. വാസവൻ
അദ്ധ്യക്ഷൻ: കെ.എം. രാധാകൃഷ്ണൻ
സ്വാഗതം: കെ. രാജേഷ്
നന്ദി: പി.ഐ. ബോസ്6:30 പി.എം. · ഗാനസന്ധ്യ: അലോഷി പാടുന്നു
നവംബർ 7
ആനത്തലവട്ടം ആനന്ദൻ നഗർ (മാമ്മൻ മാപ്പിള ഹാൾ)
7:30 ഏ.എം. · നീണ്ടൂർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ദീപശിഖ
ഉദ്ഘാടനം: വി.എൻ. വാസവൻ
ക്യാപ്റ്റൻ: അഡ്വ. കെ. അനിൽകുമാർ
മാനേജർ: അഡ്വ. വി. ജയപ്രകാശ്9:15 ഏ.എം. · ദീപശിഖ സമ്മേളന നഗറിൽ സ്ഥാപിക്കുന്നു
8:00 ഏ.എം. · പ്രതിനിധികളുടെ രജിസ്ട്രേഷൻ
9:30 ഏ.എം. · പതാക ഉയർത്തൽ
ടി.പി. രാമകൃഷ്ണൻരക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന
9:45 ഏ.എം. · സ്വാഗത ഗാനം
10:00 ഏ.എം. · പ്രതിനിധി സമ്മേളനം
അദ്ധ്യക്ഷൻ: ടി.പി. രാമകൃഷ്ണൻ (സംസ്ഥാന പ്രസിഡന്റ്)
സ്വാഗതം: ടി.ആർ. രഘുനാഥൻ
ഉദ്ഘാടനം: തപൻസെൻ (ദേശീയ വൈസ് പ്രസിഡന്റ്)
അഭിവാദ്യപ്രസംഗങ്ങൾ: ആർ. ചന്ദ്രശേഖരൻ (ഐ.എൻ.ടി.യു.സി.), കെ.പി. രാജേന്ദ്രൻ (എ.ഐ.ടി.യു.സി.)
പങ്കെടുക്കുന്നവർ: സുദീപ് ദത്ത (ദേശീയ പ്രസിഡന്റ്), ഏ.ആർ. സിന്ധു (ദേശീയ സെക്രട്ടറി), എസ്. കണ്ണൻ (തമിഴ്നാട് സംസ്ഥാന ജനറൽ സെക്രട്ടറി), പി.വി. അനിയൻ (ഡൽഹി സംസ്ഥാന ജനറൽ സെക്രട്ടറി)
പ്രവർത്തന റിപ്പോർട്ട്: എളമരം കരീം
തിരുനക്കര മൈതാനം
3:00 പി.എം. · ഓപ്പൺ ഫോറം: തൊഴിലിടങ്ങളിൽ സ്ത്രീ തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ
ഉദ്ഘാടനം: ഏ.ആർ. സിന്ധു (ദേശീയ സെക്രട്ടറി)
വിഷയാവതരണം: ദീപ കെ. രാജൻ (ദേശീയ സെക്രട്ടറി)
അദ്ധ്യക്ഷ: കെ.ബി. രമ
സ്വാഗതം: ഡി. സേതുലക്ഷ്മി
കൃതജ്ഞത: ടി.എസ്. രഞ്ജു5:00 പി.എം. · കഥകളി (മേജർസെറ്റ്)
നവംബർ 8
ആനത്തലവട്ടം ആനന്ദൻ നഗർ (മാമ്മൻ മാപ്പിള ഹാൾ)
പ്രതിനിധി സമ്മേളനം തുടർച്ച
തിരുനക്കര മൈതാനം
3:00 പി.എം. · ഓപ്പൺ ഫോറം: യുവ തൊഴിലാളികൾ, പ്ലാറ്റ്ഫോം-ഐടി തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ
ഉദ്ഘാടനം: മീര നിമീഷ്
വിഷയാവതരണങ്ങൾ: ദീപക് പച്ച, കൃഷ്ണ വിനോദ്
അദ്ധ്യക്ഷൻ: കെ.യു. വിനോദ്
സ്വാഗതം: റിയാസ് റഹ്മാൻ
നന്ദി: മണിക്കുട്ടി പി. കുര്യാക്കോസ്5:00 പി.എം. · നാട്ടറിവ് പാട്ടുകൾ: വനിതാ സാഹിതി മാണിക്കപ്പെണ്ണ്
6:00 പി.എം. · നാടകം: മിസ
അവതരണം: ചിലങ്ക ഫ്ളോട്ടിംഗ് തീയേറ്റർ, കോഴിക്കോട്
നവംബർ 9
ആനത്തലവട്ടം ആനന്ദൻ നഗർ (മാമ്മൻ മാപ്പിള ഹാൾ)
പ്രതിനിധി സമ്മേളനം തുടർച്ച
നന്ദി: അഡ്വ. റെജി സഖറിയ4:00 പി.എം. · റാലി
വി.എസ്. അച്യുതാനന്ദൻ നഗർ (നാഗമ്പടം മൈതാനം)
3:00 പി.എം. · ഗാനോത്സവം
സൗപർണിക താൻസൺ ടീം നയിക്കുന്നു5:00 പി.എം. · പൊതു സമ്മേളനം
അദ്ധ്യക്ഷൻ: സംസ്ഥാന പ്രസിഡന്റ്
സ്വാഗതം: അഡ്വ. കെ. അനിൽകുമാർ
ഉദ്ഘാടനം: സ. പിണറായി വിജയൻ
പങ്കെടുക്കുന്നവർ: എളമരം കരീം, സുദീപ് ദത്ത, തപൻസെൻ, ടി.പി. രാമകൃഷ്ണൻ, ഏ.ആർ. സിന്ധു, എസ്. കണ്ണൻ, പി.വി. അനിയൻ, വി.എൻ. വാസവൻ, വൈക്കം വിശ്വൻ, കെ.ജെ. തോമസ്, ടി.ആർ. രഘുനാഥൻ
നന്ദി: വി.കെ. സുരേഷ്
പരിപാടി റിപ്പോർട്ട്
ഈ പരിപാടിയിൽ നിന്ന്
അറിയിപ്പുകൾ
സിഐടിയു 16-ാം സംസ്ഥാന സമ്മേളനം: നവംബർ 6–9, കോട്ടയം
സിഐടിയു 16-ാം സംസ്ഥാന സമ്മേളനം 2026 നവംബർ 6 മുതൽ 9 വരെ കോട്ടയത്ത്. നവംബർ 9-ന് ഒരു ലക്ഷം പേരുടെ മഹാറാലിയും പൊതുസമ്മേളനവും.
പ്രസിദ്ധീകരണങ്ങൾ
സിഐടിയു 16-ാം സംസ്ഥാന സമ്മേളനം — പരിപാടി
2026 നവംബർ 6 മുതൽ 9 വരെ കോട്ടയത്ത് നടക്കുന്ന സിഐടിയു 16-ാം സംസ്ഥാന സമ്മേളനത്തിന്റെയും അനുബന്ധ പരിപാടികളുടെയും പരിപാടി പുസ്തകം.