Published On : 06 December 2021
ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി 2022 ഫെബ്രുവരി 23, 24 തിയ്യതികളിൽ ട്രേഡ് യൂണിയൻ സംയുക്ത സമിതി ദ്വിദിന രാജ്യവ്യാപക പൊതുപണിമുടക്ക് സംഘടിപ്പിക്കും.
ലേബർ കോഡുകൾ റദ്ദ് ചെയ്യുക, സംയുക്ത കർഷക സമിതിയുടെ മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കുക, പൊതുമേഖലാ വിൽപ്പനയും, സ്വകാര്യവത്കരണവും അവസാനിപ്പിക്കുക, ആദായനികുതി അടയ്ക്കാത്ത കുടുംബങ്ങൾക്ക് ഭക്ഷണവും, പ്രതിമാസം 7500 രൂപ വീതം സാമ്പത്തിക സഹായം അനുവദിക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം വർധിപ്പിക്കുകയും, നഗര പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുക, അംഗൻവാടി - ആശ - ഉച്ചഭക്ഷണ തൊഴിലാളികൾ ഉൾപ്പെടെയുള്ള രാജ്യത്തെ സ്‌കീം വർക്കേഴ്‌സിന് മിനിമം വേതനവും, സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുക തുടങ്ങിയ പന്ത്രണ്ട് അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ചാണ് ട്രേഡ് യൂണിയൻ സംയുക്ത സമിതി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.