Published On : 09 June 2018
സിഐടിയു അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റി അംഗവും,സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവും, കാഷ്യൂ വര്‍ക്കേഴ്സ് സെന്‍റര്‍ ജനറല്‍ സെക്രട്ടറിയുമായ ഇ കാസിം അന്തരിച്ചു. കൊല്ലം ജില്ലയിലെ കശുവണ്ടി തൊഴിലാളികളെയും അസംഘടിത മേഖലയിലെ തൊഴിലാളികളെയും സംഘടിപ്പിച്ച് സിഐടിയുവില്‍ അണിനിരത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച നേതാവായിരുന്നു ഇ. കാസിം. സിഐടിയു സംസ്ഥാന കമ്മിറ്റിഅംഗം, സിപിഐ(എം) സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം, സിപിഐ(എം) കൊല്ലം ജില്ലാ സെക്രട്ടറിയേറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തനരംഗത്ത് സജീവമായി നില്‍ക്കുന്നതിനിടയിലാണ് ആകസ്മികമായ നിര്യാണം. കശുവണ്ടി വ്യവസായം നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. സഖാവിന്‍റെ നഷ്ടം കേരളത്തിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന് ഒരു വലിയ നഷ്ടം തന്നെയാണ്.
By : Sarath.