loader

Breaking News

നോട്ട് നിരോധനം: കണക്കുകള്‍ വ്യക്തമാക്കാനാവാതെ ആര്‍ബിഐ

Published On : 29 May 2018

നോട്ട് നിരോധനം കഴിഞ്ഞ് ഒന്നര വര്‍ഷം പിന്നിട്ടിട്ടും കൃത്യമായ കണക്കുകള്‍ പുറത്ത് വിടാന്‍ സാധിക്കാതെ ആര്‍ബിഐ. നോട്ട് നിരോധനകാലത്തെ കണക്കുകള്‍ വ്യക്തമാക്കാനാവാതെ റിസര്‍വ് ബാങ്ക് ഇരുട്ടില്‍ തപ്പുന്നതിനടയില്‍ ബാങ്കുകള്‍ക്ക് വീണ്ടും നോട്ടീസ് നല്‍കി. നോട്ട് നിരോധന കാലത്തെ കണക്കുകള്‍ വീണ്ടും നല്‍കണമെന്നാവശ്യപ്പെട്ടാണ് ബാങ്കുകള്‍ക്ക് ആര്‍ബിഎയുടെ നോട്ടീസ് അയച്ചിരിക്കുന്നത്.



2016 നവംബര്‍ 10 മുതല്‍ 2016 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ വീണ്ടും നല്‍കാനാണ് ആര്‍ബിഐ നിര്‍ദേശം. ഈ കാലയളവിലേതുള്‍പ്പെടെ മുഴുവന്‍ കണക്കുകളും ബാങ്കുകള്‍ ഒരു തവണ കൊടുത്തു കഴിഞ്ഞതാണ്. അതിനു ശേഷമാണ് വീണ്ടും ആര്‍ബിഐ ഈ കണക്കുകള്‍ ആവശ്യപ്പെടുന്നത്.



1000,500 ന്റെയും നോട്ടുകള്‍ എത്ര വന്നു, ഏതൊക്കെ എക്കൗണ്ടുകളിലാണ് നിക്ഷേപിച്ചത്, പിന്‍വലിച്ച കണക്കുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് വീണ്ടും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.



നോട്ട് നിരോധന പരാജയം മറച്ചു വെക്കുന്നതിന് വേണ്ടിയാണ് ആര്‍ബിഐ കണക്കുകള്‍ പുറത്ത് വിടാത്തതെന്നാണ് ധനകാര്യ വിദഗ്ധരുടെ നിഗമനം. അതേസമയം, ബാങ്കുകളോട് വീണ്ടും കണക്കുകള്‍ ആവശ്യപ്പെട്ടതിലൂടെ ആര്‍ബിഐ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ കണക്കുകള്‍ ബങ്കുകള്‍ ഒരു തവണ സമര്‍പ്പിച്ചു കഴിഞ്ഞിതിനാല്‍ ഈ കണക്കുകളില്‍ മാറ്റം വരാന്‍ സാധ്യതയില്ലെന്നാണ് നിഗമനം.

By : Jose T Abraham.

Trending News