loader

Breaking News

ജനീവയിൽ നടക്കുന്ന 107-ാംമത് ഇന്റർനാഷണൽ ലേബർ കോൺഫ്രൻസിൽ സിഐടിയുവിനെ പ്രതിനിധീകരിച്ച് ഇന്ത്യയിൽ നിന്നും സഖാവ് എളമരം കരീം പങ്കെടുക്കുന്നുണ്ട് .

IMAGE

Published On : 30 May 2018

മാന്യമായ തൊഴിൽ മാന്യമായ വേതനം എന്ന പ്രമേയം സംബന്ധിച്ച് നടന്ന ചർച്ചയിൽ സഖാവ് എളമരം കരീം സംസാരിച്ചു; പ്രസംഗത്തിന്റെ ചുരുക്കം ...

"പുതിയ പ്രമേയത്തിേൻമേൽ അഭിപ്രായ ഐക്യം ഉണ്ടാക്കാനാണ് ഐ.എൽ.ഒ. ശ്രമിക്കുന്നത്. എന്നാൽ തൊഴിലുടമാ പ്രതിനിധികൾ പ്രമേയത്തിലെ ചില കാര്യങ്ങളിൽ വിയോജിച്ചതായി കാണുന്നു. ഈ കാര്യം ചർച്ച ചെയ്യുമ്പോൾ, നിലവിലുള്ള ഐ.എൽ.ഒ. പ്രമാണങ്ങൾ അംഗീകരിച്ച് നടപ്പാക്കാൻ, സർക്കാരുകളെയും, തൊഴിലുടമകളെയും സന്നദ്ധമാക്കാൻ ഐ എൽ ഒ ക്ക് കഴിയുമോ? ഐ.എൽ. ഒ. പ്രമാണങ്ങൾ 87,98 (കൂട്ടായ വിലപേശലിനും, ട്രേഡ് യൂനിയനുകൾ രൂപീകരിക്കാനുമുള്ള അവകാശങ്ങൾ ) വ്യാപകമായി നിഷേധിക്കപ്പെടുകയാണ്. തുല്യ ജോലിക്ക് തുല്യവേതനം എന്ന തത്വം ലംഘിക്കപ്പെടുന്നു. ഇതിനെല്ലാം സാഹചര്യം ഒരുക്കിയത് ശീഘ്രഗതിയിൽ നടപ്പിലാക്കുന്ന നവ- ഉദാരവൽകരണ നയങ്ങളാണ്. ഈ സുപ്രധാന പ്രശ്നം സംബന്ധിച്ച് ഒന്നും പറയാതെ ചർച്ച ചെയ്യുന്നത് കൊണ്ട് യാതൊരു ഫലവുമില്ല. തൊഴിലെടുക്കുന്ന വിവിധ വിഭാഗം ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ പ്രതിഫലിപ്പിക്കാൻ ഈ വേദിക്ക് കഴിയണം.

By : Sarath.

Trending News