Published On : 21 September 2020
എംപിമാരുടെ സസ്‌പെന്‍ഷനില്‍ സിഐടിയു ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു
പാര്‍ലമെന്ററി ചട്ടങ്ങളെയും പാര്‍ലമെന്റ് വ്യവസ്ഥയെ തന്നെയും അട്ടിമറിച്ചുകൊണ്ട് തികച്ചും ഏകാധിപത്യപരമായ രീതിയില്‍ രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കറും ബിജൈപി സര്‍ക്കാരും എടുത്ത നടപടികള്‍ക്കെതിരെ പൊരുതിയ സിഐടിയു കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി സഖാവ്.എളമരം കരീം, സഖാവ്.കെ.കെ. രാകേഷ് ഉള്‍പ്പെടെയുള്ള രാജ്യസഭാംഗങ്ങളെ രാജ്യസഭയില്‍ നിന്നും സസ്‌പെന്റ് ചെയ്ത നടപടിയില്‍ സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
രാജ്യത്തെ കാര്‍ഷിക മേഖലയാകെ കുത്തകകള്‍ക്കും പൂഴത്തിവയ്പ്പുകാര്‍ക്കും അടിയറവ് വയ്ക്കാനുള്ള ബില്ലുകള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തിയതിനാണ് 8 രാജ്യസഭാംഗങ്ങളെ സസ്പെന്റ് ചെയ്തത്.ചോദ്യോത്തരവേള ഒഴിവാക്കിയും എം.പിമാര്‍ക്ക് സംസാരിക്കാനുള്ള അവസരം നിഷേധിച്ചും പാര്‍ലമെന്ററി വ്യവസ്ഥയെത്തന്നെ ബിജെപി അട്ടിമറിക്കുകയാണ്. ഇതിനെതിരെ തൊഴിലാളികള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണമെന്ന് സിഐടിയു സ്രെകട്ടറിയേറ്റ് അഭ്യർത്ഥിക്കുന്നു.
ആനത്തലവട്ടം ആനന്ദന്‍
പ്രസിഡന്റ്