Published On : 10 July 2021
സിഐടിയു സംസ്ഥാന സെക്രട്ടറി സ. കാട്ടാക്കട ശശിയുടെ വിയോഗത്തിൽ അതീവ ദുഖവും വേദനയും രേഖപ്പെടുത്തുന്നു.
കോവിഡ് ബാധിച്ചെങ്കിലും നെഗറ്റീവായിരുന്നു. ക്രിയാറ്റിൻ കൂടിയതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നു പുലർച്ചെയാണ് സഖാവ് വിടവാങ്ങിയത്.
ചുമട്ട് തൊഴിലാളി ഫെഡറേഷൻ്റെ സംസ്ഥാന പ്രസിഡൻ്റും, ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാനുമായ സഖാവിന്റെ വേർപാട് സിഐടിയുവിനും തൊഴിലാളി പ്രസ്ഥാനങ്ങൾക്കും നികത്താനാവാത്തതാണ്. സഖാവിൻ്റെ ആകസ്മികമായ വേർപാടിൽ കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും ദുഖത്തിൽ പങ്ക് ചേരുന്നു.
എളമരം കരീം എംപി,
ജനറൽ സെക്രട്ടറി