loader

Breaking News

LDFസർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള വർഗീയ - ഫാസിസ്റ്റ് ശക്തികളുടെ നീക്കങ്ങൾക്കെതിരെ CITU പ്രതിഷേധം

IMAGE

Published On : 29 November 2022

എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള വർഗീയ - ഫാസിസ്റ്റ് ശക്തികളുടെ നീക്കങ്ങൾക്കെതിരെ ഇന്ന് സിഐടിയുവിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിച്ചു ; കോഴിക്കോട് നടന്ന പൊതുയോഗം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ. എളമരം കരീം എംപി ഉദ്‌ഘാടനം ചെയ്തു.

കേന്ദ്രസര്‍ക്കാരിന്‍റെ ജനവിരുദ്ധ - തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്ക് ബദല്‍ ഉയര്‍ത്തുന്ന രാജ്യത്തെ ഏക ഇടതുപക്ഷ സര്‍ക്കാരാണ് കേരള സര്‍ക്കാര്‍. ഈ സര്‍ക്കാരിനെ സാമ്പത്തികമായി ഞെരുക്കാന്‍ കേന്ദ്ര ബിജെപി സര്‍ക്കാര്‍ ശ്രമിക്കുകയാണ്. അതിനെയെല്ലാം ചെറുത്തുകൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കേരളത്തില്‍ സ്വാധീനം നേടാന്‍ സംഘപരിവാര്‍ നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടിട്ടില്ല. നിയമസഭയില്‍ ഉണ്ടായിരുന്ന ഒരംഗത്തിന്‍റെ സാനിദ്ധ്യവും നഷ്ടമായി. ഈ സാഹചര്യത്തിലാണ് ഗവര്‍ണറെ ഉൾപ്പെടെ ഉപയോഗിച്ച് സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടാക്കുവാൻ വർഗീയ - ഫാസിസ്റ്റ് ശക്തികൾ ശ്രമിക്കുന്നത്.

ഉദാരവല്‍കരണ നയങ്ങള്‍ക്കും, വര്‍ഗീയതക്കുമെതിരെ ബദല്‍ ശക്തിയായി പ്രവര്‍ത്തിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെ പതിനായിരക്കണക്കിന് തൊഴിലാളികളാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി പങ്കെടുത്തത്.

മലപ്പുറം ജില്ലയിൽ നടന്ന പ്രതിഷേധ പൊതുയോഗം സിഐടിയു അഖിലേന്ത്യ സെക്രട്ടറി സ. പി നന്ദകുമാർ ഉദ്‌ഘാടനം ചെയ്തു. കാസർഗോഡ് ജില്ലയിൽ സിഐടിയു സംസ്ഥാന സെക്രട്ടറി സ. ടികെ രാജനും, പത്തനംതിട്ടയിൽ നടന്ന പൊതുയോഗം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സ. നെടുവത്തൂർ സുന്ദരേശനും, ആലപ്പുഴയിൽ സിഐടിയു സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സ. സിഎസ് സുജാതയും, കോട്ടയത്ത് നടത്തിയ പൊതുയോഗം സംസ്ഥാന സെക്രട്ടറി സ. പിപി ചിത്രരജ്ഞനും, കണ്ണൂരിൽ നടന്ന പ്രതിഷേധ യോഗം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം സ. എംവി ജയരാജനും ഉദ്‌ഘാടനം ചെയ്തു.

By : CITU Kerala. IMAGE

Trending News