loader

Breaking News

തൊഴിലാളികളുടെ വേതനം പുതുക്കാൻ ഉപാധികൾ മുന്നോട്ടുവയ്ക്കുന്ന കേന്ദ്ര സർക്കാർ, അതിന്‌ വഴങ്ങാൻ ഭീഷണി മുഴക്കുകയാണ്

IMAGE

Published On : 26 August 2020

ഓഫീസർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും മൂന്നാം ശമ്പളപരിഷ്കരണ കമീഷൻ ശുപാർശപ്രകാരം 2017ൽ കേന്ദ്രം പുതുക്കി. എന്നാൽ, തൊഴിലാളികളുടെ വേതനം പുതുക്കാൻ ഉപാധികൾ മുന്നോട്ടുവയ്ക്കുന്ന കേന്ദ്ര സർക്കാർ, അതിന്‌ വഴങ്ങാൻ ഭീഷണി മുഴക്കുകയാണ്.

2016 ഡിസംബർ 31ന് മുംബൈ റിഫൈനറിയിലെയും 2018 മെയ് 31ന് മാർക്കറ്റിങ്ങിലെയും 2018 ജൂലൈ 31ന് കൊച്ചി റിഫൈനറിയിലെയും തൊഴിലാളികളുടെ ശമ്പള കരാറിന്റെ കാലാവധി കഴിഞ്ഞു. 2017ൽ ഓഫീസർമാരുടെ ശമ്പളപരിഷ്കരണം ഓഫീസ് ഓർഡറിലൂടെ നടപ്പാക്കി. മറ്റ്‌ പൊതുമേഖലാ എണ്ണക്കമ്പനികളിലെ ഓഫീസർമാർക്കുസമാനമായ ശമ്പളവർധനയും ആനുകൂല്യങ്ങളുമാണ് ഓഫീസേഴ്സിന് നൽകിയത്. എന്നാൽ, മറ്റ് എണ്ണക്കമ്പനികളിലെയോ കേന്ദ്ര പൊതുമേഖലയിലെയോ തൊഴിലാളികൾക്ക് ലഭിച്ച ശമ്പളപരിഷ്‌കരണം ബിപിസിഎൽ തൊഴിലാളികൾക്ക് അനുവദിച്ചില്ല.

- എളമരം കരീം

By : Citu Kerala.

Trending News