Published On : 10 January 2023
സിഐടിയു ദേശീയ സമ്മേളനത്തിന്റെ പതാക ദിനമായ ഇന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ് സ. ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തി.
സിഐടിയു സംസ്ഥാന ഭാരവാഹികളായ സ. കെ എസ് സുനിൽകുമാർ, സ. സി കെ ഹരികൃഷ്ണൻ, സ. പി പി പ്രേമ, സ. സുനിത കുര്യൻ ഉൾപ്പെടെയുള്ള നേതാക്കളും, വിവിധ മേഖലകളിൽ നിന്നുമുള്ള തൊഴിലാളികളും പങ്കെടുത്തു.
2023 ജനുവരി 18 മുതൽ 22 വരെ ബാംഗ്ലൂരിൽ വച്ചാണ് സിഐടിയുവിന്റെ പതിനേഴാമത് ദേശീയ സമ്മേളനം.