loader

Breaking News

കർണാടകയിലെ ഐടി/ഐടിഇഎസ് തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്

IMAGE

Published On : 29 July 2024

ജോലി സമയം വർധിപ്പിച്ച് ഐടി മേഖലയിലെ തൊഴിലാളികൾക്ക് നേരെ കർണാടക സർക്കാർ നടത്തുന്ന തൊഴിലാളി വിരുദ്ധ നീക്കത്തിനെതിരെ കർണാടകയിലെ ഐടി/ഐടിഇഎസ് തൊഴിലാളികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ആഗസ്റ്റ് 3ന് കർണാടകയിലെ ബാംഗ്ലൂർ ഫ്രീഡം പാർക്കിൽ തൊഴിലാളികൾ ഒത്തുചേരും.



ഐടി മേഖലയിൽ ജോലി സമയം 14 മണിക്കൂറായി ഉയർത്താനുള്ള കർണാടക സർക്കാർ നീക്കം 20 ലക്ഷത്തോളം തൊഴിലാളികളെയാണ് ബാധിക്കുക. ഏതൊരു തൊഴിലാളിയുടെയും വ്യക്തിപരമായ ജീവിതം നയിക്കാനുള്ള അടിസ്ഥാന അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് കർണാടക സർക്കാർ ഷോപ്പ്‌സ് ആൻ്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്‌ട് ഭേദഗതി ചെയ്ത് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. തൊഴിലാളി യൂണിയനുകളുടെ എതിർപ്പുകളെ മറികടന്നാണ് ഈ നീക്കം. നിലവിലുണ്ടായിരുന്ന നിയമത്തിൽ ഓവർടൈം ഉൾപ്പെടെ പ്രതിദിനം പരമാവധി 10 മണിക്കൂർ ജോലി മാത്രമായിരുന്നു അനുവദിച്ചത്. നിർദിഷ്ട ഭേദഗതിക്കെതിരെ കർണാടക സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ വലിയ രീതിയിലുള്ള ക്യാമ്പയിനുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി നടത്തി വന്നിരുന്നത്.

14 മണിക്കൂറായി ജോലി സമയം വർധിപ്പിച്ച് കർണാടക സർക്കാർ നടത്തുന്ന തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ സിഐടിയു അഖിലേന്ത്യാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തുകയും ഭേദഗതിക്കെതിരെ ഐടി, ഐടിഇഎസ് ജീവനക്കാരുടെ സമര പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

By : CITU KERALA. IMAGE

Trending News