Published On : 24 December 2020
കർഷക മഹാസമരത്തിന് ഐക്യദാർഢ്യം അർപ്പിച്ചു കൊണ്ട് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹ സമര പന്തലിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ. എളമരം കരീം സംസാരിച്ചു.
കർഷകരുടെ സമരത്തെ യാതൊരു വിധത്തിലും അംഗീകരിക്കാതെ കേന്ദ്ര സർക്കാർ നയം വ്യക്തമാക്കുമ്പോൾ വരും ദിവസങ്ങളിൽ കർഷകർക്കൊപ്പം രാജ്യത്തെ തൊഴിലാളികളും ഐക്യദാർഢ്യ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുവരുമെന്ന് സ. എളമരം കരീം പറഞ്ഞു.