loader

Breaking News

കേന്ദ്ര ട്രേഡ് യൂണിയനുകൾ പുറപ്പെടുവിക്കുന്ന സംയുക്ത പ്രസ്താവന

IMAGE

Published On : 20 January 2021

2021 ജനുവരി 20ന് ലേബർ കോഡുകളെ കുറിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം കേന്ദ്ര ട്രേഡ് യൂണിയനുകൾ പുറപ്പെടുവിക്കുന്ന സംയുക്ത പ്രസ്താവന.



4 ലേബർ കോഡുകളുടെ മേലുള്ള അനുബന്ധ നിയമങ്ങൾ രൂപീകരിക്കുവാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി പൂർണ്ണമായി തള്ളിക്കളയുന്നു. 4 ലേബർ കോഡുകൾ തന്നെ പാർലമെന്റിൽ പാസാക്കിയത് എല്ലാ പാര്ലമെന്ററി നടപടിക്രമങ്ങളെയും ലംഘിച്ചുകൊണ്ടാണ്. ചില പാർലിമെന്റ് അംഗങ്ങളെ സസ്പെന്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റ് ബഹിഷ്‌കരിച്ചിരുന്ന അവസരത്തിലാണ് കേന്ദ്ര സർക്കാർ ഈ കോഡുകൾ പാസാക്കിയെടുത്ത്. 50 കോടിയിലധികം തൊഴിലാളികളെ ബാധിക്കുന്ന ഈ കോഡുകൾ സംബന്ധിച്ച് ഗൗരവകരമായ ചർച്ചകൾ നടത്താതെ പാർലമെന്റിൽ പാസക്കരുതെന്ന് ചില എംപിമാർ എഴുതിത്തന്നെ ആവശ്യപ്പെട്ടതാണ്. അതെല്ലാം അവഗണിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ 4 ലേബർ കോഡുകൾ പാർലമെന്റിൽ പാസാക്കിയത്.

അതുകൊണ്ട് ലേബർ കോഡിൻമേലുള്ള നിയമങ്ങളെ കുറിച്ചുള്ള ചർച്ചയിൽ ജനുവരി 20ന് നടന്ന ചർച്ചയിൽ കേന്ദ്ര ട്രേഡ് യൂണിയനുകൾ താഴെ പറയുന്ന കാര്യങ്ങൾ വ്യക്തമാക്കി.

1) കേന്ദ്ര ട്രേഡ് യൂണിയനുകൾ നേരത്തെ തന്നെ 4 ലേബർ കോഡുകളും തള്ളികളഞ്ഞിരുന്നതാണ്. ആ സാഹചര്യത്തിൽ അതിന്മേൽ ഇപ്പോൾ രൂപീകരിക്കുന്ന നിയമങ്ങൾ സംബന്ധിച്ച ചർച്ചയിൽ പങ്കെടുക്കുവാൻ കേന്ദ്ര ട്രേഡ് യൂണിയനുകൾക്ക് കഴിയില്ല.

2) 4 ലേബർ കോഡുകൾ സംബന്ധിച്ച നിർദ്ദേശങ്ങൾ പൊതു അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചത് കേന്ദ്ര ട്രേഡ് യൂണിയനുകളുമായി ആലോചിച്ചിട്ടോ അവരുടെ യാതൊരു വിധ പങ്കാളിത്തമോ ഇല്ലാതെയുമാണ്. ഇത് എല്ലാ നപടിക്രമങ്ങൾക്കും വിരുദ്ധവുമാണ്. മാത്രവുമല്ല ഇത് സംബന്ധിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകൾ നൽകിയ നിർദ്ദേശങ്ങൾ ഒന്നും കേന്ദ്ര സർക്കാർ പരിഗണിച്ചില്ല എന്ന വസ്തുതയുമുണ്ട്.

3) ഇതിനെല്ലാം പുറമെ കാബിനറ്റ് അംഗീകരിച്ച് പാർലമെന്ററി നടപടിക്രമങ്ങളെയെല്ലാം കാറ്റിൽ പറത്തി പാസാക്കിയ ലേബർ കോഡുകൾ പൊതു അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ച കരട് നിയമങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.

4) പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി (തൊഴിൽ) ലേബർ കോഡ് സംബന്ധിച്ച് നൽകിയ എല്ലാ നിർദ്ദേശങ്ങളും കേന്ദ്ര സർക്കാർ തള്ളിക്കളയുകയും ചെയ്തു.

5) ഐഎൽഒ കൺവെന്ഷൻ അനുസരിച്ചുള്ള ഉഭയകക്ഷി ചർച്ചകൾക്കോ ത്രികക്ഷി ചർച്ചകൾക്കോ കേന്ദ്ര സർക്കാർ യാതൊരു ഗൗരവവും നൽകുന്നില്ല. കോർപ്പറേറ്റുകളുടെയും തൊഴിൽധാതാക്കളുടെയും നിർബന്ധത്തിന് വഴങ്ങി അതിവേഗം ലേബർ കോഡുകൾ നടപ്പാക്കാനാണ് ഗവണ്മെന്റിന്റെ ശ്രമം.

ഇപ്പോൾ പാസാക്കിയ 4 ലേബർ കോഡുകളും നടപ്പാക്കുന്നത് നിർത്തിവച്ച് ഓരോ ലേബർ കോഡിനെ കുറിച്ചും കേന്ദ്ര ട്രേഡ് യൂണിയനുകളുമായി വിശദമായി ഉഭയകക്ഷി, ത്രികക്ഷി ചർച്ചകൾ നടത്തണം. ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ചർച്ച ഗവണ്മെന്റിന്റെ നീക്കങ്ങൾക്ക് മറിയിടാനുള്ള ഒരു പ്രഹസനം മാത്രമാണ്. കഴിഞ്ഞ 5 വർഷമായി ഇന്ത്യൻ ലേബർ കോൺഫറൻസ് നടത്താത്തതിനെതിരെ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.

By : Citu Kerala.

Trending News